ജൂലൈ 9 മിഷന്‍ സണ്‍ഡേ ആയി ആചരിക്കും

 

മലങ്കര ഓര്‍ത്തഡോക്സ് സഭ ജൂലൈ 9 ന് മിഷന്‍ സണ്‍ഡേ ആയി ആചരിക്കും. ക്രൈസ്തവ ദൗത്യ നിര്‍വ്വഹണത്തിന്‍റെ ഭാഗമായി രോഗികള്‍, അനാഥര്‍, ആലംബഹീനര്‍, വൃദ്ധര്‍ തുടങ്ങിയവര്‍ക്കും സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിപ്പെട്ടവര്‍ക്കും സാന്ത്വനസ്പര്‍ശമായി കേരളത്തിനകത്തും മറ്റ് സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന മിഷന്‍ പ്രസ്ഥാനങ്ങള്‍ക്കായി മിഷന്‍ ദിനത്തില്‍ നടക്കുന്ന പ്രാര്‍ത്ഥനയും കവര്‍ പിരിവും, കാണിക്കയും വിജയപ്പിക്കണമെന്നും സംഭാവന മിഷന്‍ ബോര്‍ഡ് പ്രസിഡന്‍റ് ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്ത, സെന്‍റ് പോള്‍സ് മിഷന്‍ സെന്‍റര്‍, തട്ടാരമ്പലം പി.ഒ, 690103, മാവേലിക്കര എന്ന വിലാസത്തില്‍ അയച്ചു കൊടുക്കണമെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രത്യേക കല്പനയിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട്.