മനാമ: : ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കത്തീഡ്രലില്‍ വച്ച് നടന്നു. ബഹറനില്‍ അര നൂറ്റാണ്ട് പിന്നിട്ട യുവജന വിഭാഗമെന്ന നിലയില്‍, ആരാധന പഠനം, സേവനം എന്നി ആപ്തവാക്ക്യങ്ങളെ ഉള്‍ക്കൊണ്ട് കൊണ്ട് നടക്കൂന്ന പ്രസ്ഥാനമാണ് ഇത്.
ബുധനാഴ്ച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം നടന്ന പൊതു സമ്മേളനത്തിന് കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ് അധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡണ്ട് ക്രിസ്റ്റി പി. വര്‍ഗ്ഗീസ് സ്വാഗതം പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നാഗപൂര്‍ സെമിനാരി പി. ആര്. ഒ. ആയ റവ. ഫാദര്‍ ജോബിന് വര്‍ഗ്ഗീസ് മുഖ്യ അഥിതി ആയിരുന്നു. സെക്രട്ടറി അജി പാറയില്‍ ഈ പ്രവര്‍ത്തന വര്‍ഷത്തില്‍ നടത്തുവാന്‍ ആഗ്രഹിക്കുന്ന പ്രധാന പരിപാടികള്‍ അവതരിപ്പിച്ചു.
കത്തീഡ്രല്‍ ട്രസ്റ്റ് ജോര്‍ജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു, ഇടവകയിലെ മറ്റ് ആധ്യാത്മിക പ്രസ്ഥാനങ്ങളുടെ ഭാരവാഹികള്‍ ആയ സാജന് വര്‍ഗ്ഗീസ്, മാത്യു എ. പി., മോളമ്മ ഈപ്പന്, ഏബ്രഹാം ജോര്‍ജ്ജ്, വര്‍ഗ്ഗീസ് എം ചാക്കോ, അനു റ്റി. കോശി, തോബിന് ജേക്കബ്, റിജോ തങ്കച്ചന്, ജോണ്‍ രാജു, ബിജു തങ്കച്ചന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ലിനു എബി ഗാനവും ആലപിച്ചു. പ്രസ്ഥാനം ട്രഷറാര്‍ പ്രമോദ് വര്‍ഗ്ഗീസ് നന്ദിയും അര്‍പ്പിച്ചു.
ചിത്രം അടിക്കുറിപ്പ്: ബഹറിന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ് നിര്‍വഹിക്കുന്നു. റവ. ഫാദര്‍ ജോബിന് വര്‍ഗ്ഗീസ്, ഇടവകയുടെയും പ്രസ്ഥാനത്തിന്റെയും ഭാരവാഹികള്‍ സമീപം
