ഭിലായ് : ‘ഡോക്ടേർസ് ഡേ’യോടനുബന്ധിച്ച് ഭിലായ് സെന്റ് തോമസ് ചാപ്പൽ ‘മെഡിക്കോസ് യൂണിറ്റിന്റെ’ ആഭിമുഖ്യത്തിൽ ഗ്രാമവാസികൾക്കായി സൗജന്യ വൈദ്യപരിശോധനയും മരുന്ന് വിതരണവും സംഘടിപ്പിച്ചു.
ഇവരിൽ ചെറിയ ഓരോരുത്തനു വേണ്ടി ചെയ്യുന്നത് എനിക്കു വേണ്ടി ചെയ്യുന്ന താണെന്ന ക്രിസ്തുവിന്റെ സന്ദേശം നമ്മുടെ ജീവിതസാക്ഷ്യമാകണമെന്ന് ക്യാമ്പ് ഉത്ഘാടനം ചെയ്തുകൊണ്ട് കൽക്കത്ത ഭദ്രാസനാധിപനും ഇക്കോളജി ക്കൽ കമ്മിഷൻ പ്രസിഡന്റുമായ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്താ പറഞ്ഞു.
വെരി റവ. ഗീവർഗ്ഗീസ് റമ്പാൻ, സെന്റ് തോമസ് ചാപ്ലിനും സഭാ മാനേജിംഗ് കമ്മിറ്റി യംഗവുമായ ഫാ. ജോസ് വർഗ്ഗീസ്, ഫാ. ജോഷി വർഗ്ഗീസ്, ഫാ. ചാൾസ് എബ്രഹാം, കായംകുളം ഐ.എം.എ. പ്രസിഡന്റ് ഡോ. അനുജി ദീനാ ജോൺ, യുവജനപ്രസ്ഥാന കേന്ദ്രസമിതിയംഗം ഐപ്പുരു ജോൺ എന്നിവരുടെ നേതൃത്വത്തിൽ ഭിലായിലെ മെഡിക്കൽ സേവനരംഗത്തുള്ളവരുടെ സംഘടനയായ മെഡിക്കോസുമായി സഹകരിച്ചാണ് ആശ്രമ ചാപ്പലിൽ വൈദ്യപരിശോധനയും, കോളനിയിലുള്ള ഭവനങ്ങൾ സന്ദർശിച്ച് മരുന്ന് വിതരണവും ക്രമീകരിച്ചത്.