സെന്റ് മേരീസ് കത്തീഡ്രലില്‍ അവധിക്കാല ബൈബിള്‍ ക്ലാസ്സുകള്‍

 മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ കഴിഞ്ഞ 42 വര്‍ഷങ്ങളിലായി അവധിക്കാലങ്ങളില്‍ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന “ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍” (ഒ. വി. ബി. എസ്സ്.), ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലും നടത്തുന്നു. കഴിഞ്ഞ വര്‍ഷം ഏകദേശം 800 കുട്ടികള്‍ പങ്കെടുത്ത ഈ ക്ലാസ്സ് ഇവിടെ 26 മത് വര്‍ഷമാണ്‌ നടത്തുന്നത്.
 2017 ജൂണ്‍ 22 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ വൈകിട്ട് 6:45 മുതല്‍ 9:30 വരെയുള്ള സമയത്ത് കത്തീഡ്രലില്‍ വച്ച് നടക്കുന്ന ഒ. വി. ബി. എസ്സ്. ക്ലാസുകളില്‍ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ബൈബിള്‍ കഥ, പാട്ട്‌, ആക്ഷന്‍ സോങ്ങ്, കളികള്‍, ടീനേജ് ക്ലാസ്സ്, ക്വിസ്, വിഷ്വല്‍ മീഡിയ, മാര്‍ച്ച്പാസ്റ്റ്, വചന ശുശ്രൂഷ, ലൗഫീസ്റ്റ്, എന്നീ പരിപാടികള്‍ ഉണ്ടായിരിക്കും. “എല്ലാവര്‍ക്കും നന്മ ചെയ്യുവിന്‍” എന്ന ബൈബിള്‍ വാക്യത്തെ ആസ്പദമാക്കിയാണ്‌ ഈ വര്‍ഷത്തെ ഒ. വി. ബി. എസ്സ്. ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്. മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ നാഗപൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് തീയോളജിക്കല്‍ സെമിനാരിയിലെ റവ. ഫാദര്‍ ജോബിന്‍ വര്‍ഗ്ഗീസ് ആയിരിക്കും ഈ വര്‍ഷത്തെ ഒ. വി. ബി. എസ്സ്. ന്‌ നേത്യത്വം നല്‍കുന്നതാണ്‌.
 ഒ. വി. ബി. എസ്സ്. 2017 ന്റെ അഡ്മിഷന്‍ ഫോം കത്തീഡ്രലില്‍ ലഭിക്കും തിരികെ കൊടുക്കുവാനുള്ള അവസാന തീയതി ജൂണ്‍ 16 ആയിരിക്കും. ജൂണ്‍ 30 വൈകിട്ട് 3:30 ന് ഈസാ ടൗണ്‍ ഇന്ത്യന്‍ സ്കൂളില്‍ വച്ച് നടക്കുന്ന ഫൈനല്‍ ഡേ പ്രോഗ്രാമില്‍ മാര്‍ച്ച് പാസ്റ്റും കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളും ഉണ്ടായിരിക്കും. ഇടവകയിലെ എല്ലാ കുട്ടികളെയും ഈ ഒ. വി. ബി. എസ്സ്.ല്‍ പങ്കെടുപ്പിക്കണമെന്നും ഭാരവാഹികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ഇടവക വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, സഹ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു, സണ്ടേസ്കൂള്‍ ഹെഡ്മാസ്റ്റര്‍ സാജന്‍ വര്‍ഗ്ഗീസ്(39813109), ഒ. വി. ബി. എസ്സ്. സൂപ്രണ്ടന്റ് എ. പി. മാത്യു (36192950) എന്നിവര്‍ അറിയിച്ചു.
വാര്‍ത്ത: ഡിജു ജോണ്‍ മാവേലിക്കര