യുവജനപ്രസ്ഥാനം നിലയ്ക്കല്‍ ഭദ്രാസന അസംബ്ലി

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്‍റെ നിലയ്ക്കല്‍ ഭദ്രാസനതല അസംബ്ലി ജൂണ്‍ 4-ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ റാന്നി മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്‍ററില്‍ വച്ച് നടത്തപ്പെടും. ഭദ്രാസനാധിപന്‍ അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. യൂണിറ്റ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ ഭദ്രാസനത്തിലെ 31 ഇടവകകളില്‍ നിന്നുളള വികാരിമാരും പ്രതിനിധികളും സംബന്ധിക്കും. വാര്‍ഷിക റിപ്പോര്‍ട്ട്, വരവ്-ചെലവ് കണക്ക്, പ്രവര്‍ത്തന രൂപരേഖ എന്നിവ അവതരിപ്പിക്കും.