MOSC Merit Evening 2017. M TV Photos
Meeting. Gregorian TV Video
സാങ്കേതിക മാറ്റം ഉള്‍ക്കൊളളുന്ന വിദ്യാഭ്യാസ നയം രൂപപ്പെടുത്തണം : ഡോ. ടി.പി. ശ്രീനിവാസന്‍
കാലഘട്ടത്തിന്‍റെ വെല്ലുവിളികളെ അതിജീവിക്കുവാനും അവസരങ്ങള്‍ ഉപയോഗപ്പെടുത്തുവാനും സാധിക്കുന്ന വിധത്തില്‍ വിദ്യാഭ്യാസ സമ്പ്രദായം ഉടച്ച് വാര്‍ക്കണമെന്ന് മുന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ടി.പി ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ എസ്.എസ്.എല്‍.സി മുതല്‍ ഡിഗ്രി തലം വരെയുളള പൊതുപരീക്ഷകളില്‍ വിജയം നേടിയവരെയും കലാകായിക രംഗങ്ങളില്‍ മികവ് പുലര്‍ത്തിയവരെയും ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 20 വര്‍ഷത്തിനു ശേഷം ഇന്ത്യയിലുളള 160 ദശലക്ഷം ചെറുപ്പക്കാരാണ് ലോകത്തിന്‍റെ ഭാവി നിര്‍ണയിക്കുക എന്ന് അദ്ദേഹം പറഞ്ഞു. മാറ്റത്തിന് പുറംതിരിഞ്ഞ് നില്‍ക്കുന്ന വിദ്യാഭ്യാസം നയം വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയിലാക്കുമെന്ന് അദ്ദേഹം ഓര്‍പ്പിച്ചു. കേരളത്തിലെ സാമൂഹിക- സാംസ്കാരിക രംഗത്ത് വളര്‍ച്ച സൃഷ്ടിക്കുവാന്‍ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സഹായിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂല്യാധിഷ്ഠിതാ വിദ്യാഭ്യാസം കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു.
സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് അദ്ധ്യക്ഷത വഹിച്ചു. വൈദീക ട്രസ്റ്റി ഫാ.ഡോ. എം.ഓ ജോണ്‍, അത്മായ ട്രസ്റ്റി ശ്രീ. ജോര്‍ജ് പോള്‍, സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, മാനേജിംഗ് കമ്മിറ്റി അംഗം പ്രൊഫ. സാജു ഏലിയാസ് എന്നിവര്‍ പ്രസംഗിച്ചു.