Health of Patriarch Abune Antonios of Eritrea deteriorates: Prayers Requested

Health of Patriarch Abune Antonios of Eritrea deteriorates: Prayers Requested. News

എറിത്രിയന്‍ ഓര്‍ത്തഡോക്സ് സഭാതലവന്‍ ആബുനാ അന്തോണിയോസിന്‍റെ ആരോഗ്യം അപകടാവസ്ഥയില്‍.
എറിത്രിയന്‍ ഓര്‍ത്തഡോക്സ് സഭാതലവന്‍ ആബുനാ അന്തോണിയോസിന്‍റെ ആരോഗ്യം അപകടാവസ്ഥയില്‍ എന്ന് റിപ്പോര്‍ട്ട്. പെട്ടെന്നാണ് അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായതെന്ന് എറിത്രിയന്‍ ഓര്‍ത്തഡോക്സ് സഭയിലെ ബിഷപ്പായ അഭി. മക്കാറിയോസ് അറിയിച്ചു. പരിശുദ്ധ ആബൂനെ അന്തോണിയോസ് പാത്രയര്‍ക്കീസിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. എറിത്രിയന്‍ ഓര്‍ത്തഡോക്സ് സഭയും മലങ്കര ഓര്‍ത്തഡോക്സ് സഭയും തമ്മില്‍ സുവിധമായ എക്യൂമെനിക്കല്‍ ബന്ധമാണുളളത്. എറിത്രിയയില്‍ നിന്നുളള വിദ്യാര്‍ത്ഥി സംഘത്തെ സ്റ്റുഡന്‍റ് എക്സ്ചേയിഞ്ച് വഴി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സെമിനാരികളില്‍ പഠിപ്പിക്കുന്നതിനുളള ശ്രമങ്ങള്‍ നടന്നു വരികയാണ്. 2006 ല്‍ കെയ്റോയില്‍ വെച്ച് നടന്ന സ്ഥാനാരോഹണ ശുശ്രൂഷയില്‍ വെച്ച് എറിത്രിയന്‍ സഭാ പ്രതിനിധികള്‍ പരിശുദ്ധ ബാവായെ സന്ദര്‍ശിച്ചിരുന്നു.