ഡീക്കന്‍ പദവിയിലേക്ക്  ഉയര്‍ത്തുന്നു

മസ്കറ്റ്  മലങ്കര  ഓര്‍ത്തഡോക്‍സ്‌സഭ  കോട്ടയം  വൈദീക  സെമിനാരി  അവസാന വര്‍ഷ  വിദ്യര്‍ത്ഥിയും  , കറ്റാനം സെന്റ്‌സ്റ്റീഫന്‍സ് ഇടവക  അംഗവുമായ  കായപ്പുറത്ത്  മാത്യു ജോസഫ്‌റിജോക്ക് ശേമ്മാച്ച (സബ് ഡ

ക്കന്‍) പദവി  നല്‍കുന്നു. മേയ്  30 നു കറ്റാനം വലിയപള്ളിയില്‍നടക്കുന്ന ചടങ്ങുകള്‍ക്ക് ,നിലക്കല്‍ഭദ്രാസന  അധിപനും  മാവേലിക്കര  ഭദ്രാസന  അസി മെത്രാപ്പൊലീത്തയും  ആയ അഭി ഡോ ജോഷ്വാ മാര്‍നിക്കൊദിമോസ് മുഖ്യ  കാര്‍മ്മികത്വം  വഹിക്കും .

മസ്കറ്റ്  ഗാല  സെന്റ്‌മേരീസ്  ഇടവക അംഗവും, കമ്മറ്റി മെമ്പറും , സഭ അസോസിയേഷന്‍അംഗവുമായ  റെജി ജോസഫ്‌മാത്യു വിന്‍റെയും പരേതയായ  എലിസബത്ത് ജോയമ്മയുടെയും മകനും  ആണ്  മാത്യു ജോസഫ്‌റിജോ . റിയ സാറ ജോസഫ്‌സഹോദരിയാണ് .