പ്രകൃതിമിത്ര അവാര്‍ഡ്

മലങ്കര ഓര്‍ത്തഡോക്സ് സഭ പ്രകൃതിമിത്ര
അവാര്‍ഡ് നല്‍കുന്നു.
2016-17 വര്‍ഷം പരിസ്ഥിതി പ്രവര്‍ത്തന മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ച ഭദ്രാസനങ്ങളില്‍ നിന്നും ദേവാലയങ്ങളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.

പ്രകൃതിമിത്ര – ഭദ്രാസനം

സഭയിലെ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച ഭദ്രാസനം

പ്രകൃതിമിത്ര – ദേവാലയം

സഭയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച ദേവാലയം

2016-17 സാമ്പത്തിക വര്‍ഷത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും അവാര്‍ഡുകള്‍ നിര്‍ണ്ണയിക്കുന്നത്. അതിലേക്കായി മേല്‍പ്പറഞ്ഞ വര്‍ഷത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകളില്‍ അവകാശമുന്ന- യിക്കുന്ന കാര്യങ്ങള്‍ക്ക് തെളിവുകള്‍ കൂടി ഹാജരാക്കേണ്ടതാണ്.

പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങള്‍ 22-06-2017ന് മുമ്പായി Fr. Dr. Micheal Zachariah (MOEC, General Secretary), Head, Department of Botany, St. Stephen’s College Pathanapuram, Kollam – 689695, E-mail : roybdu@gmail.com എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9526061295 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.