ശ്രുതിയില്‍ സെറാന്പൂര്‍ യൂണിവേഴ്സിറ്റിയുടെ പുതിയ കോഴ്സ് ആരംഭിക്കുന്നു

മ്യൂസിക്കില്‍ ഗ്രാജുവേറ്റ് ഡിപ്ലോമാ കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു.

കോട്ടയം : സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയുടെ ഗ്രാജുവേറ്റ് ഡിപ്ലോമാ ഇന്‍ വര്‍ഷിപ്പ് ആന്‍ഡ് മ്യൂസിക്ക് കോഴ്സ് ഓര്‍ത്തഡോക്സ് വൈദിക സെമിനാരിയിലെ څശ്രുതി സ്കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്കില്‍چ ആരംഭിക്കുന്നു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കോഴ്സിന്‍റെ ക്ലാസ്സുകള്‍ ചൊവ്വാ, ബുധന്‍ ദിവസങ്ങളിലായിരിക്കും. ചര്‍ച്ച് മ്യൂസിക്ക്, വെസ്റ്റേണ്‍ മ്യൂസിക്ക്, കര്‍ണ്ണാടിക് മ്യൂസിക്ക്, ഹിന്ദുസ്ഥാനി സംഗീതം, സുറിയാനി സംഗീതം, ക്വയര്‍ കണ്ടക്ഷന്‍, സൈറ്റ് റീഡിംഗ്, പിയാനോ, മ്യൂസിക്ക് ഇന്‍ ബൈബിള്‍ തുടങ്ങിയവ കോഴ്സിന്‍റെ ഭാഗമായിരിക്കും. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വ്വകലാശാല ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ മാസത്തില്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്ന കോഴ്സിന് ജൂണ്‍ 10 വരെ അപേക്ഷകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ 9447575055, 0481 2585384 നമ്പരുകളില്‍ നിന്നും, څൃൗശൊേൗശെര.ീൃഴچ എന്ന വെബ്സൈറ്റില്‍ നിന്നും ലഭ്യമാണ്.