ബസ്‌ക്യോമ്മോ അസ്സോസ്സിയേഷന്റെ 39-മത് വാര്‍ഷിക സമ്മേളനം

പരുമല : അഖില മലങ്കര ഓര്‍ത്തഡോക്‌സ് ബസ്‌ക്യോമ്മോ അസ്സോസ്സിയേഷന്റെ 39-മത് വാര്‍ഷിക സമ്മേളനം പരുമലയില്‍ ആരംഭിച്ചു. കൂടെ വസിക്കുന്ന ദൈവം എന്നതാണ് പ്രധാന ചിന്താവിഷയം. വൈസ് പ്രസിഡന്റ് ഫാ.ശാമുവേല്‍ മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ സഭാസെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കൂടെ വസിക്കുന്ന ദൈവത്തെ സമൂഹത്തിന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുവാന്‍ ബസ്‌ക്യോമ്മാമാര്‍ക്ക് സാധിക്കണം എന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ ഉദ്‌ബോധിപ്പിച്ചു. സഭാ വൈദികട്രസ്റ്റി ഫാ.ഡോ.എം.ഓ.ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. വെരി.റവ. ജോര്‍ജ്ജ് മാത്യു കോര്‍-എപ്പിസ്‌കോപ്പ, വെരി.റവ.എ.ജി.ജോസഫ് റമ്പാന്‍, പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, ഫാ.വര്‍ഗീസ് മാത്യു, ഫാ.ബിജു റ്റി.മാത്യു, ബേബിക്കുട്ടി തരകന്‍, സാറാമ്മ കുറിയാേക്കോസ്, മെര്‍ലിന്‍ മേരി മാത്യു, അലക്‌സ് കെ. പോള്‍, ജനറല്‍ സെക്രട്ടറി, ജെസ്സി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ബുധനാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ തോമസ് മാര്‍ അത്താനാസിയോസ് അദ്ധ്യക്ഷത വഹിക്കും. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് സമാപന സന്ദേശം നല്‍കും. ഫാ.ജോജി കെ. ജോയി സഭാ അത്മായട്രസ്റ്റി ജോര്‍ജ്ജ്‌പോള്‍ എന്നിവര്‍ സംബന്ധിക്കും.