വിശുദ്ധമായ പൊതു സ്വത്ത് സംരക്ഷിക്കപ്പെടണം / ഫാ. ഡോ. കെ. എം. ജോര്‍ജ്

മുന്നാറില്‍ നടക്കുന്ന തര്‍ക്കവിതര്‍ക്കങ്ങള്‍ ആഴമായ ആത്മപരിശോധനയിലേക്ക് നമ്മെ നയിക്കേണ്ടതാണ്. മനുഷ്യരുടെ പൊതുസ്വത്ത് എന്ന വിശുദ്ധ സങ്കല്പത്തെക്കുറിച്ച് നമ്മുടെ രാജ്യത്ത് പൊതുവേ പുച്ഛമാണ്. കാട്ടിലെ തടി തേവരുടെ ആന എന്ന ന്യായമാണ് സകല അഴിമതിയേയും ന്യായീകരിക്കുന്നത്. പൊതുവെന്ന് കരുതപ്പെടുന്ന മണ്ണും വെള്ളവും വനവും എല്ലാം തന്‍കാര്യത്തിനുവേണ്ടി കവര്‍ന്നെടുക്കുന്നവരാണ് സമര്‍ത്ഥന്മാര്‍ എന്നാണ് പൊതുവേ വിചാരം. മതത്തിന്‍റേയും രാഷ്ട്രീയത്തിന്‍റേയും കൊടിയടയാളങ്ങളുപയോഗിച്ച് പൊതുവകകള്‍ കയ്യേറുന്നവര്‍ക്കെതിരേ ശക്തമായ ജനവികാരമുയരണം. ഇത്തരം കയ്യേറ്റങ്ങളെ മത-രാഷ്ട്രീയ നേതാക്കള്‍ അപലപിക്കുകയും പൊതുസമ്പത്തിന്‍റെ സംരക്ഷണത്തിനായി അണികളെ ബോധവല്‍ക്കരിക്കുകയും വേണം. ദാക്ഷിണ്യമില്ലാത്ത നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. ആദര്‍ശശാലികളായ യുവ ഉദ്യോഗസ്ഥരുടെ ചിറകരിയുന്നത് രാജ്യത്തിന്‍റെ ഭാവിക്ക് വളരെ ദോഷം ചെയ്യും.
(പത്രാധിപര്‍ക്കുള്ള കത്തുകള്‍, മലയാള മനോരമ, ഏപ്രില്‍ 25, 2017)