ശ്രുതിയില്‍ പുതിയ കോഴ്സ് ആരംഭിക്കുന്നു

 

കോട്ടയം : ഓര്‍ത്തഡോക്സ് വൈദിക സെമിനാരിയിലെ ശ്രുതി സ്കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്കില്‍ ആരാധനാസംഗീത പഠന കോഴ്സ് ആരംഭിക്കുന്നു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കോഴ്സിന്‍റെ ക്ലാസ്സുകള്‍ എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതല്‍ 4 വരെ ആയിരിക്കും. എസ്. എസ്. എല്‍. സി എങ്കിലും പാസ്സായിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം.
വി. കുര്‍ബ്ബാനഗീതങ്ങള്‍, പെരുന്നാള്‍ ശുശ്രൂഷക്രമങ്ങള്‍, കൂദാശാക്രമങ്ങള്‍, എക്കാറാ തുടങ്ങിയവ ക്ലാസ്സില്‍ പരിശീലിപ്പിക്കും. ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ അപേക്ഷ ഏപ്രില്‍
30-നു മുമ്പായി ഡയറക്ടര്‍, ശ്രുതി, ഓര്‍ത്തഡോക്സ് വൈദികസെമിനാരി, ചുങ്കം, കോട്ടയം-1 എന്ന വിലാസത്തില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447575055 നമ്പരില്‍ ബന്ധപ്പെടുക.