ദൈവം ഇടപെടണം / ഫാ. ഡോ. ജേക്കബ് കുര്യന്‍

fr_jk
വൈദികട്രസ്റ്റി ബഹു. എം. ഒ. ജോണച്ചനും അത്മായ ട്രസ്റ്റി ശ്രീ. ജോര്‍ജ് പോളിനും പുതിയ മാനേജിംഗ് കമ്മിറ്റിക്കാര്‍ക്കും ആശംസകള്‍ നേരുന്നു.
സഭ ദൈവത്തിന്‍റേതാണ്, ദൈവം വിളിക്കുന്നവര്‍ നേതൃത്വത്തില്‍ വന്നു എന്ന് വിശ്വസിക്കുന്നു. അസോസിയേഷന്‍ സെക്രട്ടറി തെരഞ്ഞെടുപ്പിലും ദൈവം ഇടപെടണം എന്ന് പ്രാര്‍ത്ഥിക്കുന്നു ആശംസിക്കുന്നു.
നേതൃത്വം ശ്രദ്ധിക്കുമെന്ന് കരുതുന്നു.
1. പുരാതനമായ നമ്മുടെ സഭയുടെ ചരിത്രവും പാരമ്പര്യവും അന്തസ്സോടെ കാത്തു പരിപാലിക്കണം.
2. കക്ഷിവഴക്കിന്‍റേയും കേസുകളുടേയും സഭ, എന്ന വിശേഷണത്തില്‍ നിന്ന് മുക്തമാകണം.
3. കാലത്തിനനുസൃതവും സഭയുടെ ഭാവിയ്ക്ക് യോജിച്ചതുമായ വിഷയങ്ങള്‍ മാനേജിംഗ് കമ്മിറ്റി ചര്‍ച്ച ചെയ്ത് നടപ്പാക്കണം.
4. മലങ്കരസഭാ ഭരണഘടനയ്ക്ക് ഒരു പുനര്‍ വായന അനിവാര്യമാണ്.
5. മാനേജിംഗ് കമ്മിറ്റി, ഭരണഘടന നല്‍കുന്ന അധികാരവും ഉത്തരവാദിത്വവും ബോദ്ധ്യപ്പെട്ടു പ്രവര്‍ത്തിക്കണം.
6. മാനേജിംഗ് കമ്മിറ്റിയുടെ ഉപസമിതികളില്‍ പുറത്തുനിന്നുള്ള വിദഗ്ദ്ധരെ കൂടി ഉള്‍പ്പെടുത്തി തീരുമാനങ്ങള്‍ എടുക്കുന്നത് ഗുണപ്രദമാകും.
7. നോമിനേറ്റഡ് അംഗങ്ങള്‍ സഭയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ള ഉത്തിഷ്ഠതയും സന്മനസ്സും കാട്ടണം.