അസോസിയേഷന്‍ സെക്രെട്ടറി തിരഞ്ഞെടുപ്പ്: 3 സ്ഥാനാര്‍ഥികള്‍ രംഗത്ത്

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അടുത്ത അഞ്ചു വര്‍ഷത്തേയ്ക്കു തിരെഞ്ഞെടുക്കപ്പെടേണ്ട മലങ്കര അസോസിയേഷന്‍ സെക്രട്ടറി സ്ഥാനത്തേയ്ക്കു മൂന്ന് സ്ഥാനാര്‍ഥികള്‍ മത്സര രംഗത്ത്. ഡോ.ജോര്‍ജ് ജോസഫ്‌ ,അഡ്വ.ബിജു ഉമ്മന്‍, ബാബുജി ഈശോ എന്നിവര്‍ മാത്രമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്‌.നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഇന്ന് അവസാനിച്ചു.

കഴിഞ്ഞ ആഴ്ചകളായി മറ്റ് പലരുടെയും പേരുകള്‍ ഉയര്‍ന്നു കേട്ടിരുന്നു.ഏപ്രില്‍ നാലിന് കോട്ടയത്ത് പഴയ സെമിനാരിയില്‍ ചേരുന്ന സഭാ മാനേജിംഗ് കമ്മിറ്റിയുടെ ആദ്യ യോഗമാണ് മലങ്കര അസ്സോസിയേഷന്‍ സെക്രട്ടറിയെ തിരഞ്ഞെടുക്ക

ുന്നത്.മാര്‍ച്ച് ഒന്നിനു കോട്ടയത്ത് എം.ഡി സെമിനാരിയില്‍ അയ്യായിരത്തോളം പ്രതിനിധികള്‍ ചേര്‍ന്ന മലങ്കര അസ്സോസിയേഷന്‍ യോഗം വൈദീക ട്രസ്റ്റിയായി ഫാ.ഡോ.എം.ഒ ജോണിനെയും അല്‍മായ ട്രസ്റ്റിയായി ജോര്‍ജ് പോളിനെയും തിരഞ്ഞെടുത്തിരിന്നു.

സ്ഥാനാര്‍ഥികള്‍ പരമാവധിപ്പേരെ നേരിട്ട് കണ്ടു വോട്ട് അഭ്യര്‍ത്ഥിക്കുകയാണ്. അസോസിയേഷന്‍ സെക്രട്ടറി തിരെഞ്ഞെടുപ്പില്‍ ആകെ വോട്ട് 208 പേര്‍ക്കാണ്.തിരഞ്ഞെടുക്കപ്പെട്ട 141 സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ക്ക് പുറമെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 33 അംഗങ്ങളും,സഭാ വര്‍ക്കിംഗ് കമ്മിറ്റിയിലെ(2012-17) 5 അംഗങ്ങളും ,പരിശുദ്ധ കാതോലിക്ക ബാവയും മെത്രാപ്പോലീത്തമാരും ഉള്‍പ്പടെ 27 ,കൂട്ടുട്രസ്റ്റിമാര്‍ 2 പേര്‍ക്കടക്കം വോട്ട് അവകാശമുണ്ട്.