പുത്തൻപീടിക വടക്ക് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയുടെ നവീകരിച്ച മദ്ബഹായുടെ കൂദാശ ഇടവക മെത്രാപ്പോലീത്താ അഭിവദ്യ കുര്യാക്കോസ് മാർ ക്ലീമീസ് നിർവ്വഹിച്ചു.
പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ ആഹ്വാന പ്രകാരം നടത്തപ്പെട്ട വാഹന ഉപവാസത്തിന്റെ ഭാഗമായി ” മലങ്കര സിംഹാസനത്തിനോടും, പരിശുദ്ധ ബാവാ തിരുമേനിയോടുമുള്ള കൂറും, വിശ്വാസവും ഉറക്കെ പ്രഖാപിച്ചു കൊണ്ടും ” പുത്തൻപീടികയിലെ മലങ്കര മക്കൾ ഒന്നു ചേർന്ന് അഭിവന്ദ്യ തിരുമേനിയോടൊപ്പം കാൽനടയായി പള്ളിയിൽ എത്തിചേർന്നു. തുടർന്ന് കുദാശയും വി. മുന്നിന്മേൽ കുർബാനയും നടത്തി. അഭിവന്ദ്യ അപ്രേം റമ്പാൻ, ഫാ.ജേക്കബ് ഫിലിപ്പ് കോർ എപ്പിസ്കോപ്പാ, ഫാ.ചെറിയാൻ റ്റി ജോർജ്ജ്,ഇടവക വികാരി ഫാ.അജിൻ പി തോമസ് എന്നിവർ സഹകാർമ്മികരായിരുന്നു. പിന്നീടു നടന്ന സമ്മേളനത്തിൽ തൊണ്ണൂറ്റി ഒൻപതാം ജന്മദിനം ആഘോഷിക്കുന്ന പ്രിയ അപ്രേം റമ്പാനെ പൊന്നാട അണിയിക്കുയും ചെയ്തു.