അസോസിയേഷന്‍ സെക്രട്ടറി: എന്‍റെ സ്വപ്നം / ഫാ. ഡോ. റ്റി. ജെ. ജോഷ്വാ

fr_t-j-joshua

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ അച്ചടക്കത്തോടും അനുഗ്രഹകരമായും നടത്തപ്പെട്ടതില്‍ ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു. നേതൃസ്ഥാനത്ത് തുടര്‍ച്ചയായി ഒരേ വ്യക്തി എത്തുന്നത് ആശാസ്യമല്ല എന്ന് ഇടവകപ്രതിനിധികള്‍ സ്പഷ്ടമാക്കി. ഇനി അസോസിയേഷന്‍ സെക്രട്ടറി തിരഞ്ഞെടുക്കപ്പെടണം. മറ്റു പ്രസ്ഥാനങ്ങളിലോ സംഘടനകളിലോ ഇല്ലാത്ത സ്ഥാനമാണ് നമ്മുടെ സെക്രട്ടറിക്കുള്ളത്. ബജറ്റ് ഉണ്ടാക്കുന്നതും, കണക്ക് അവതരിപ്പിക്കുന്നതും മാനേജിംഗ് കമ്മിറ്റിയുടെ ചുക്കാന്‍ പിടിക്കുന്നതും എല്ലാം സെക്രട്ടറിയാണ്. ആത്മീയദര്‍ശനം, കാര്യക്ഷമത, സുതാര്യത ഇവയൊക്കെയുള്ള നേതൃത്വമാണാവശ്യം.
രൂപപ്പെടുത്താനുള്ള വര്‍ക്കിംഗ് കമ്മിറ്റിയിലും ഐക്യബോധമുള്ളവരും, സഭാദൗത്യദര്‍ശനമുള്ളവരും, പക്വമതികളുമായ വ്യക്തികള്‍ വന്നെത്തുവാന്‍ പ്രാര്‍ത്ഥിക്കുന്നു. പാര്‍ശ്വവര്‍ത്തികളുടെ സമൂഹമായി പരിണമിക്കരുത്.