നാളെ പള്ളികളിലേയ്ക്ക് നടന്നെത്തണമെന്ന് പ. പിതാവ്

bava_synergia

 എര്‍ത്ത്‌ അവര്‍ വിജയിപ്പിക്കുക: പരിശുദ്ധ കാതോലിക്കാ ബാവാ

വേള്‍ഡ്‌ വൈഡ്‌ ഫണ്ട്‌ ഫോര്‍ നേച്ചറിന്റെ ആഹ്വാനമഌസരിച്ച്‌ 25-ാം തീയതി ശനിയാഴ്‌ച ( ഇന്ന് ) രാത്രി 8.30-ന്‌ നടത്തുന്ന എര്‍ത്ത്‌ അവറില്‍ ഒരു മണിക്കൂര്‍ വൈദ്യുതി ഉപയോഗം ഒഴിവാക്കി എല്ലാ സഭാംഗങ്ങളും സ്ഥാപനങ്ങളും സഹകരിക്കണം. ഊര്‍ജ്ജ ഉപഭോഗം നിയന്ത്രിക്കാഌള്ള ബോധവല്‍ക്കരണ പരിപാടി എന്ന നിലയില്‍ ഏവരും ഇതില്‍ പങ്കെടുക്കണം..

മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭ 2017 ഊര്‍ജ്ജ -ജല – പ്രകൃതി സംരക്ഷണ വര്‍ഷമായി( Synergia ) ആചരിക്കുന്ന ഈ വര്ഷം എര്‍ത്ത്‌ അവര്‍ ആയി ഒരു മണികൂര്‍ ദിനം വൈദ്യുതി ഉപഭോഗം ഒഴിവാക്കുന്നത് നമ്മുടെ കര്‍ത്തവ്യമായി കരുതണം. സഭയുടെ ” സിനെര്‍ജിയ ” പദ്ധതിയുടെ ഭാഗമായി വലിയ നോമ്പിന്റെ അഞ്ചാം ഞായറാഴ്ചയായ നാളെ ഓര്‍ത്തഡോക്‌സ് സഭ വാഹന ഉപവാസ ദിനമായി ആചരിക്കുകയാണ് , പള്ളികളുടെ സമീപ പ്രദേശങ്ങളിലുള്ളവര്‍ അന്നേ ദിവസം കാല്‍ നടയായും സൈക്കിളിലും പള്ളിയിലെത്തണമെന്ന് സഭ ആഹ്വാനം ചെയ്യുന്നു. അല്‍പം ദൂരത്തുള്ളവര്‍ പൊതുയാത്രാ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണം. എന്നാല്‍ വയോധികര്‍ക്കും ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.