കുന്നംകുളത്ത് ഓർത്തഡോക്സ് കൺവൻഷൻ ആരംഭിച്ചു

conv

കുന്നംകുളം ∙ ഭദ്രാസന വൈദിക സംഘം നടത്തുന്ന ഓർത്തഡോക്സ് കൺവൻഷൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് ഉദ്ഘാടനം ചെയ്തു. ഫാ. സഖറിയ നൈനാൻ വചനശുശ്രൂഷ നടത്തി.

സന്ധ്യാനമസ്കാരം, ഗാനശുശ്രൂഷ എന്നിവ നടന്നു. ഭദ്രാസന സെക്രട്ടറി ഫാ. ഗീവർഗീസ് തോലത്ത്, വൈദിക സംഘം സെക്രട്ടറി ഫാ.ടി.സി. ജേക്കബ്, കൺവീനർ ജോസഫ് ചെറുവത്തൂർ എന്നിവർ നേതൃത്വം നൽകി. ഇന്ന് വൈകിട്ട് 6.30ന് ഫാ.സജി അമയിൽ, നാളെ ആറിന് ഫാ.ഫിലിപ്പ് തരകൻ എന്നിവർ വചനശുശ്രൂഷ നടത്തും. ദിവസവും ആറിന് സന്ധ്യാനമസ്കാരം, ഗാനശുശ്രൂഷ എന്നിവ ഉണ്ടാകും