ആര്‍ത്താറ്റ് സെന്റ് മേരീസ് പുത്തന്‍പള്ളിയില്‍ ഓര്‍മപ്പെരുന്നാള്‍

orma1 orma2

സെന്റ് മേരീസ് പുത്തന്‍പള്ളിയില്‍ ഓര്‍മപ്പെരുന്നാള്‍ ആഘോഷിച്ചു
കുന്നംകുളം: ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പുത്തന്‍പള്ളിയില്‍ സ്ലീബ മാര്‍ ഒസ്താത്തിയോസ് ബാവയുടെയും പൗലോസ് മാര്‍ സേവേറിയോസിന്റെയും ഓര്‍മപ്പെരുന്നാള്‍ ആഘോഷിച്ചു. രാവിലെ ഏഴിന് വൈശ്ശേരി പള്ളിയിലെ കുര്‍ബ്ബാനയ്ക്കു ശേഷം തീര്‍ത്ഥാടന ഘോഷയാത്ര പുറപ്പെട്ടു. പഴയപള്ളി, ചിറളയം, തെക്കേ അങ്ങാടി എന്നിവിടങ്ങളില്‍നിന്നുള്ള വിശ്വാസികള്‍ മെയിന്‍ റോഡ് പള്ളി വഴി ആര്‍ത്താറ്റ് പുത്തന്‍പള്ളിയിലെത്തി. പ്രഭാത നമസ്‌കാരത്തിനുശേഷം നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികനായി. അവാര്‍ഡ് വിതരണം, ധൂപപ്രാര്‍ത്ഥന, പ്രദക്ഷിണം, പൊതുസദ്യ എന്നിവയുണ്ടായി. വികാരി ഫാ.സൈമണ്‍ വാഴപ്പിള്ളി, സഹവികാരി ഫാ.ടി.പി. വര്‍ഗ്ഗീസ്, ലിബിനി മാത്യു, പി.വി. ഹെന്‍ട്രി തുടങ്ങിയവര്‍ പങ്കെടുത്തു