ക്ഷമാപണം

m tv

മലങ്കര അസോസിയേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, ഇടവക ട്രസ്റ്റിമാര്‍ തുടങ്ങിയവര്‍ക്ക് തപാല്‍ മുഖേന ലഭിച്ച ഊമക്കത്തുകളുടെ പിതൃത്വം സംബന്ധിച്ച് പാമ്പാടി സ്വദേശിയായ പി. സി. ജയിംസ് എന്ന വ്യക്തിക്ക് യാതൊരു പങ്കോ ബന്ധമോ ഇല്ലെന്ന് അദ്ദേഹം ഇന്ന് നേരിട്ട് എന്നെ അറിയിച്ചിട്ടുണ്ട്. അത് ഞാന്‍ വിശ്വസിക്കുകയും സഭാംഗങ്ങളെ അറിയിക്കുകയും ചെയ്യുന്നു.

ഊമക്കത്തുകളുടെ പിതൃത്വം സംബന്ധിച്ച് വെബ്സൈറ്റിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും (ഫെയിസ് ബുക്ക്, വാട്ട്സാപ്പ് ഗ്രൂപ്പുകള്‍) അദ്ദേഹത്തെ ഞാന്‍ അപകീര്‍ത്തിപ്പെടുത്തി എന്നാണ് അദ്ദേഹം പരാതിപ്പെടുന്നത്. ഞാന്‍ വെബ്സൈറ്റിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പരാമര്‍ശിച്ച ഊമക്കത്ത് റൈട്ടര്‍ അദ്ദേഹമല്ല എന്ന് നേരിട്ട് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹം അത് വിശ്വസിക്കാന്‍ തയ്യാറാകാത്ത പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് അപകീര്‍ത്തികരമായ തരത്തില്‍ തെറ്റിദ്ധാരണാജനകമായി പോസ്റ്റിംഗുകള്‍ വ്യാഖ്യാനിക്കുവാന്‍ ഇടയായതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയും ക്ഷമ ചോദിക്കുകയും അത്തരത്തിലുള്ള പോസ്റ്റിംഗുകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്യുന്നു.

ജോയ്സ് തോട്ടയ്ക്കാട്
മാനേജിംഗ് എഡിറ്റര്‍
മലങ്കര ഓര്‍ത്ത‍‍ഡോക്സ് ടി. വി.

കോട്ടയം
13-3-2017