മാറ്റത്തെ സ്വാഗതം ചെയ്ത് പ. പിതാവ്

IMG-20170303-WA0007Association_2017_March_64

വൈദിക – അല്‍മായ ട്രസ്റ്റിമാര്‍ പ. പിതാവിനെ സന്ദര്‍ശിച്ച് സംഭാഷണം നടത്തി
ദേവലോകം: മലങ്കര അസോസിയേഷനിലൂടെ സഭയിലാകമാനം ആഞ്ഞടിച്ച മാറ്റത്തെ പ. കാതോലിക്കാ ബാവാ സ്വാഗതം ചെയ്യുന്നു. വൈദിക – അല്‍മായ ട്രസ്റ്റിമാര്‍ പ. പിതാവിനെ ഇന്നലെ ദേവലോകം അരമനയില്‍ വൈകുന്നേരവും രാവിലെയും സന്ദര്‍ശിച്ച് ദീര്‍ഘനേരം സംഭാഷണം നടത്തി. ഒരുമിച്ച് സഹകരിച്ച് സഭയുടെ പുരോഗതിയ്ക്കായി പ്രവര്‍ത്തിക്കുവാന്‍ പ. പിതാവ് ആഗ്രഹിക്കുന്നതായി ഇരുവരും മലങ്കര ഓര്‍ത്തഡോക്സ് ടി. വി. യോടു പറഞ്ഞു.

വൈദികട്രസ്റ്റി ഫാ. ഡോ. എം. ഒ. ജോണ്‍ അരമന

ാപ്പലില്‍ സന്ധ്യാനമസ്ക്കാരത്തില്‍ പങ്കെടുത്തശേഷമാണ് പ. പിതാവിനെ സന്ദര്‍ശിച്ച് സംഭാഷണം നടത്തിയത്.
അല്‍മായ ട്രസ്റ്റി ജോര്‍ജ് പോള്‍ രാവിലെ കുടുംബസമേതമാണ് പ. കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചത്. ഒരു മണിക്കൂറോളം സംഭാഷണം നടത്തി.

മാനേജിംഗ് കമ്മിറ്റിയിലേയ്ക്ക് നോമിനേറ്റു ചെയ്യപ്പെട്ട പ്രമുഖ അല്‍മായ നേതാവ് ഇന്ന് പ. പിതാവിനെ സന്ദര്‍ശിച്ച് സംഭാഷണം നടത്തി. മലങ്കര അസോസിയേഷന്‍റെ തീരുമാനങ്ങളില്‍ പ. പിതാവ് സന്തുഷ്ടനാണെന്നും മാറ്റത്തെ അദ്ദേഹം ഉള്‍ക്കൊണ്ട് സന്തോഷവാനായിരിക്കുന്നതായും മാനേജിംഗ് കമ്മിറ്റി അംഗം എം. ടി. വി. യോടു പറഞ്ഞു. സഭയില്‍ ഒരു മാറ്റം അനിവാര്യമായിരുന്നുവെന്നും തുടര്‍ന്നുള്ള കാര്യങ്ങളും ഇതിന്‍റെ തുടര്‍ച്ചയായി നടക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.