മലങ്കരസഭയുടെ ശ്രേയസ്സിനും അഭിവൃദ്ധിക്കുമായി ഒരു വോട്ട് / ജോര്‍ജ് പോള്‍

George_Paul_3

ബഹുമാന്യരായ വൈദികരേ, മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ അംഗങ്ങളായ സഹോദരന്മാരെ,

2017 മാര്‍ച്ച് ഒന്നിനു കോട്ടയത്തു നടക്കുന്ന മലങ്കര അസോസിയേഷനില്‍ അല്‍മായ ട്രസ്റ്റി സ്ഥാനാര്‍ത്ഥിയായി ഞാന്‍ മത്സരിക്കുന്ന വിവരം അറിയിച്ചുകൊണ്ട് അയച്ച കത്തും മറ്റും കിട്ടിയതായി വിശ്വസിക്കുന്നു.

ഫോണ്‍ മുഖാന്തിരം എല്ലാവരെയും ബന്ധപ്പെട്ട് വോട്ട് അഭ്യര്‍ത്ഥിക്കാന്‍ ശ്രമിച്ചിരുന്നു. ഏറെ പ്രോത്സാഹനജനകമായ പിന്തുണയാണ് സഭയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും കിട്ടിയതെന്നുള്ള വിവരം നന്ദിയോടെ അനുസ്മരിക്കുന്നു.

ഞാന്‍ സ്ഥാനാര്‍ത്ഥിയായി രംഗത്തു വന്നതിനെ തുടര്‍ന്ന് എനിക്കെതിരെ വ്യാപകമായ കള്ളപ്രചരണങ്ങളും വ്യാജരേഖകളും അസോസിയേഷന്‍ അംഗങ്ങള്‍ക്ക് തപാലില്‍ ലഭിച്ചതായി അറിയുന്നു. അതിനുള്ള മറുപടികളും നിങ്ങള്‍ക്കു ലഭിച്ചുവെന്നാണ് കരുതുന്നത്. അക്കാര്യങ്ങള്‍ നൂറു ശതമാനം തെറ്റും വ്യാജവുമാണെന്ന് വ്യക്തികളോടു നേരിട്ടും സോഷ്യല്‍ മീഡിയായിലൂടെയും ഞാന്‍ മറുപടി കൊടുത്തതും ശ്രദ്ധയില്‍പെട്ടിട്ടുണ്ടാവുമെന്നു കരുതുന്നു. ഇത്തരത്തില്‍ വ്യാജപ്രചരണം നടത്തുന്ന വ്യക്തികളെ തിരിച്ചറിയുകയും അവര്‍ക്കെതിരെ നിയമനടപടികളുമായി മുമ്പോട്ടു പോകുകയും ചെയ്യുന്ന വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞു കാണുമല്ലോ.

മലങ്കരസഭയുടെ ഭാസുരഭാവിക്കായും, സുതാര്യവും ശക്തവുമായ ഭരണനിര്‍വ്വഹണത്തിനായും പ. ബാവാ തിരുമനസിനൊപ്പം നില്‍ക്കാന്‍ ശക്തമായ ഒരു നേതൃനിര തിരഞ്ഞെടുക്കപ്പെട്ടു വരണമെന്നാണ് സഭാവിശ്വാസികളുടെ ആഗ്രഹമെന്നാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനവേളയില്‍ എനിക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞത്.

എന്‍റെ പ്രവര്‍ത്തനപരിചയവും സമയവും മലങ്കരസഭയുടെ ശ്രേയസ്സിനും അഭിവൃദ്ധിക്കുമായി പ

രയോജനപ്പെടുത്തുവാന്‍ ഒരു അവസരം നല്‍കണമെന്ന് ഒരിക്കല്‍ക്കൂടെ അപേക്ഷിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ടാല്‍ രണ്ടാം തവണ മത്സരരംഗത്ത് ഞാന്‍ ഉണ്ടാവില്ല എന്ന ഉറപ്പും നല്‍കുന്നു.

സ്നഹപൂര്‍വം നിങ്ങളുടെ

George Paul
Embassery House
66/1700, Banerji Road
Cochin – 682018
Tel: +91 9847042612
georgepaul@synthete.com