MGOCSM യു എ ഇ മേഖല, 2017 ലെ പ്രവർത്തന ഉദ്‌ഘാടനം

IMG_8949
ദൈവരാജ്യത്തിന്റെ അവകാശികളായിത്തീരുന്ന പുതിയ തലമുറയായി വളർന്നു വരിക എന്ന് , മലങ്കര ഓർത്തഡോൿസ് സഭയുടെ  നിരണം ഭദ്രാസന മെത്രാപ്പോലീത്താ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് കുട്ടികളെ ആഹ്വനം ചെയ്തു
ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയിൽ വച്ച് MGOCSM യു എ ഇ മേഖല, 2017 ലെ പ്രവർത്തന ഉദ്‌ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തുവിൽ ജീവിക്കുക എന്നും ക്രിസ്തു ഉള്ള ജീവിതം നയിക്കുക എന്നും അദ്ദേഹം പ്രസംഗിച്ചു . സോണൽ പ്രസിഡന്റ ഫാദർ സജു തോമസ് അധ്യക്ഷം വഹിച്ചു. ഷാർജ ഇടവക സഹ വികാരി ഫാദർ ജോൺ കെ ജേക്കബ്, ഇടവക ഭാരവാഹികളായ ട്രസ്റ്റീ ഐയ്‌പ്പ് ജോർജ്  , സെക്രട്ടറി ബിനു മാത്യു, സോണൽ സെക്രട്ടറി സോളമൻ ചെറിയാൻ,  ഐശ്വര്യ എലിസബത്ത് (റാസൽഖൈമ), അഞ്ജലി സൂസൻ ജോർജ് (ഫുജൈറ ) ആബേൽ ജോൺ പണിക്കർ ( ജബൽ അലി) ഹെലൻ പൗലോസ്, ഫിലിപ്പ് മാത്യു (ഷാർജ) എന്നിവർ പ്രസംഗിച്ചു .  ശ്രീമതി സൂസൻ കോരുത്  കുട്ടികൾക്കുള്ള വ്യക്തി വികസന ക്ലാസ്സുകൾ നടത്തി.
MGOCSM  2017 ലെ യു എ ഇ മേഖല  പ്രവർത്തന ഉദ്‌ഘാടനം ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയിൽ മലങ്കര ഓർത്തഡോൿസ് സഭയുടെ  നിരണം ഭദ്രാസന മെത്രാപ്പോലീത്താ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്   നിർവഹിക്കുന്നു.