ഫാ. ഡോ. ജോസ് ജോണ്‍, റവ. ഡോ. എം. എസ്.യൂഹാനോന്‍ റമ്പാന്‍, ഫാ. ഡോ. ഒ. തോമസ്, റൈറ്റ് റവ. ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, സഖറിയാ മാര്‍ അന്തോണിയോസ്, ഡോ. സഖറിയാ മാര്‍ അപ്രേം, ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് എന്നിവര്‍ സമീപം.
Orthodox Seminary Convocation. M TV Photos
ദൈവാന്വേഷണം മനുഷ്യജന്മത്തിന്‍റെ പ്രധാന ലക്ഷ്യം: പരിശുദ്ധ കാതോലിക്കാ ബാവാ
കോട്ടയം : ഭൗതികമായ പല അന്വേഷണങ്ങള്‍ക്കിടയിലും മനുഷ്യജന്മത്തിന്‍റെ പ്രധാന ലക്ഷ്യം ദൈവാന്വേഷണമാണെന്ന് പരിശുദ്ധ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ. ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ നടന്ന ബിരുദദാന സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു പ. ബാവാ. ലത്തീന്‍ കത്തോലിക്കാ സഭ പുനലൂര്‍ രൂപതാ ബിഷപ്പ് റൈറ്റ് റവ. ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ ബിരുദദാന പ്രഭാഷണം നിര്‍വ്വഹിച്ചു. ദൈവജനത്തിന്‍റെ വിശുദ്ധീകരണവും പരിശീലനവും ആണ് വൈദികരുടെ പ്രഥമ ദൗത്യം എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഗ്രാജുവേറ്റ് ഇന്‍ സേക്രഡ് തിയോളജി ബിരുദം നേടിയ 130പേര്‍ക്കും അത്മായ വേദശാസ്ത്ര പഠനപദ്ധതിയായ ദിവ്യബോധനം ജി.ഒ.സി.ഇ ബിരുദം നേടിയ 71 പേര്‍ക്കും പ്രത്യാശ കൗണ്‍സലിംഗ് കോഴ്സ് പൂര്‍ത്തിയാക്കിയ 20 പേര്‍ക്കും സര്‍ട്ടിഫക്കറ്റുകളും മെറിറ്റ് അവാര്‍ഡുകളും നല്‍കി. രാവിലെ 10 മണിക്ക് വൈദീക സെമിനാരി പൂര്‍വ്വ വിദ്യാര്‍ത്ഥി സമ്മേളനത്തോടനുബന്ധിച്ച് വൈദീക ശുശ്രൂഷ: സമകാലിക വെല്ലുവിളികള്‍ എന്നവിഷയത്തില്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. പരി. പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ ബിരുദ ദാനം നിര്‍വ്വഹിച്ചു. സെമിനാരി പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ഒ. തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു, ഫാ. ഡോ. റജി മാത്യു, ഫാ. ഡോ. ജേക്കബ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.