റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ നിലയ്ക്കല്‍ ഡിസ്ട്രിക്ടില്‍പ്പെട്ട എല്ലാ ഇടവകകളുടെയും സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി 8-ന് രാവിലെ 9 മണി മുതല്‍ ആങ്ങമൂഴി ഊര്‍ശ്ലേം മാര്‍ത്തോമ്മന്‍ കാതോലിക്കേറ്റ് സെന്‍ററില്‍ വച്ച് വി.മൂന്നു നോമ്പിലെ ധ്യാനം നടത്തപ്പെടും. ആങ്ങമൂഴി സെന്‍റ് ജോര്‍ജ്ജ് പളളി വികാരി റവ.ഫാ.അജി തോമസ് ഫിലിപ്പ് ധ്യാനം നയിക്കും. സീതത്തോട് മാര്‍ ഗ്രീഗോറിയോസ് പളളി വികാരി റവ.ഫാ.എബി വര്‍ഗീസ് വി.കുര്‍ബ്ബാന അര്‍പ്പിക്കും.