കോട്ടയം : സഭയുടെ മാനവശാക്തീകരണ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിലുളള വിപാസ്സന വൈകാരിക സഹായ കേന്ദ്രം മാര്‍ച്ച് 10, 11, 12 തീയതികളില്‍ കോട്ടയത്ത് ക്രൈസിസ് കൗണ്‍സലിങ്ങില്‍ ശില്പശാല സംഘടിപ്പിക്കുന്നു. അപകട മരണങ്ങള്‍, ആത്മഹത്യകള്‍, അത്യാഹിതങ്ങള്‍ പ്രകൃതിക്ഷോഭം മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ ഉണ്ടാകുന്ന വൈകാരിക പ്രതിസന്ധിയെ ക്രൈസിസ് കൗണ്‍സലങ്ങിലൂടെ ഫലപ്രദമായി തരണംചെയ്യാം.
ദുരന്താനുഭവങ്ങളുടെ ശാരീരിക പ്രതികരണങ്ങള്‍, ദുരന്താനുഭവങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങള്‍, ട്രോമ ആന്‍ഡ് ലോസ് കൗണ്‍സലിങ്, ആത്മഹത്യാ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍, മൈന്‍ഡ്ഫുള്‍നസ് അടിസ്ഥാനമാക്കിയുളള തെറാപ്പികള്‍ തുടങ്ങിയ വിഷയങ്ങളില്‍ മന:ശാസ്ത്രജ്ഞന്മാര്‍, കൗണ്‍സിലര്‍മാര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും. ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യമുളളവര്‍ക്ക് ശില്പശാലയില്‍ പങ്കെടുക്കാം. വിപാസ്സനയുടെ സന്നദ്ധ പ്രവര്‍ത്തകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്‍ഗണന.
വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബന്ധപ്പെടുക: Dr.Siby Tharakan, Director, Vipassana Emotional Support Centre, MGOCSM Student Centre, CMS College Jn, Kottayam-1, Ph: 0481 – 2584533, 7025067695, E- mail : vipassana.mohe@gmail.com