കുവൈറ്റ് സെന്റ്. സ്റ്റീഫൻസ് ഹാർവെസ്റ്റ് ഫെസ്റ്റ് സമാപിച്ചു

newsBIN_6149 copy
കുവൈത്ത്: സെന്റ്.സ്റ്റീഫൻസ്  ഇന്ത്യൻ  ഓർത്തഡോക്സ്‌ ചർച്ചിന്റെ  ഹാർവെസ്റ്റ്  ഫെസ്റ്റിന്  സമാപനം. അബ്ബാസ്സിയയിലെ ഇന്റഗ്രെറ്റഡ്  ഇന്ത്യൻ  സ്കൂളിൽ  നടന്ന പൊതുസമ്മേളനം മലങ്കര ഓർത്തഡോക്സ്‌ സഭ തൃശൂർ  ഭദ്രാസനാധിപൻ അഭി.ഡോ. യൂഹാനോൻ  മാർ മിലിത്തിയോസ്  മെത്രാപൊലിത്ത ഉദ്ഘാടനം നിർവഹിച്ചു.  മതത്തെയും  ദൈവത്തെയും വിശ്വാസത്തെയും മതങ്ങൾ സ്വകാര്യവത്കരിച്ചിരിക്കുന്ന  കുത്തകളുടെ ഈ കാലഘട്ടത്തിൽ ഹാർവസ്റ് ഫെസ്റ്റ് ജനങ്ങളുടെ ഐക്യത്തിനും കൂടിച്ചേരലിനും മുഖാന്തരം ആകുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഈശ്വരാധീനവും മനുഷ്യക്കൂട്ടായ്മയും പങ്കിടലും ഉണ്ടായെങ്കിൽ മാത്രമേ സമൂഹത്തിൽ ആഹ്ളാദവും സംതൃപ്തിയും ഉണ്ടാവുകയുള്ളു . ഈശ്വരാനുഗ്രഹം അതിൽ കൂടി മാത്രമെ ഉണ്ടാവുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.
              ഇടവക വികാരി ഫാ.സഞ്ജു ജോൺ  അധ്യക്ഷത വഹിച്ച ചടങ്ങിൽ കുട്ടനാട് എം. എൽ.എ തോമസ് ചാണ്ടി മുഖ്യ പ്രഭാഷണം നടത്തി.
 ചടങ്ങിൽ ഗാർഷോം ഇന്റർ നാഷണൽ അവാർഡ് ജേതാവ് മനോജ് മവേലിക്കരയെ ആദരിച്ചു.
 നാഷണൽ ഇവാൻജലിക്കൽ  ചർച് ഓഫ് കുവൈറ്റ്‌  അഡ്മിനിസ്ട്രേറ്റർ കെ. പി. കോശി, സെ:ഗ്രീഗോറിയോസ് മഹാ ഇടവക സഹ വികാരി റവ.ഫാ.ജേക്കബ് തോമസ്,റെവ . ജോർജി  , ഓര്ത്തകഡോക്‌സ് സഭ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ആയ  ഷാജി എബ്രഹാം, സാബു ടി. ജോർജ്  ,ഇടവക ട്രസ്റ്റി വി .വൈ .തോമസ്  , സെക്രട്ടറി ജിനു തോമസ്‌ , ഹാർവെസ്റ്റ്  ഫെസ്റ്റിവൽ ജെനെറൽ  കൺവീനർ ജെയിംസ് ജോർജ് ,ജോയിൻറ്  കൺവീനർ രാജൻ ജോർജ് , മാത്യൂസ് ഉമ്മൻ  എന്നിവർ പ്രസംഗിച്ചു.
       ഹാർവെസ്റ്റ്  ഫെസ്റ്റിനോട് അനുബന്ധിച്ച് പുറത്തിറക്കിയ സുവനീര്ന്റെൈ പ്രകാശനം യൂഹാനോൻ മാർ മിലിത്തിയോസ്  മെത്രാപൊലിത്ത  നിർവഹിച്ചു.
                             രാവിലെ 9 .30 നു  സണ്ഡേ സ്‌കൂളിന്റെയും മറ്റ് ആധ്യാത്മിക സംഘടനകളുടെയും നേതൃത്വത്തില്‍ കേരളത്തിന്റെ ആധ്യാത്മിക, സാംസ്‌കാരിക, പാരമ്പര്യ തനിമ വിളിച്ചോതുന്ന കലാപരിപാടികളോട് കൂടിയാണ് പരിപാടികൾ  ആരംഭിച്ചത്  .
                      തനി നാടന്‍ വിഭവങ്ങള്‍ അവതരിപ്പിച്ച നാടൻ  തട്ട് കട, കിഡ്‌സ് കോർണർ , ഭക്ഷണമേള കുട്ടികൾക്കായി ഒരുക്കിയ മത്സരങ്ങൾ  എന്നിവയും വിവിധ സ്റ്റാളുകളില്‍ ആസ്വാദനത്തിന് മാറ്റ് കൂട്ടി  .
            ഉച്ചയ്ക്ക് ശേഷം   പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ഉണ്ണി മേനോൻ   നേത്രുത്വം നൽകി പിന്നണി ഗായിക രൂപാ രേവതിയും കുവൈറ്റിലെ പ്രശസ്ത ഗായകനായ  ബിനോയ്‌ കെ .ജെ,  കീബോർഡിസ്ററ്  വിനീഷ് കാലിക്കറ്റ് എന്നിവർ  പങ്കെടുത്ത    “സിംഫണി 2017  ” എന്ന സംഗീത പരിപാടി നടത്തപ്പെട്ടു .കുവൈറ്റിൻറെ നാനാഭാഗങ്ങളിൽ നിന്ന് ആസ്വാദകരുടെ  സാന്നിധ്യത്താൽ ശ്രെദ്ധേയമായിരുന്നു  സദസ്സ് .