കാനം സെൻറ് മേരീസ് പള്ളി വാർഷിക പെരുന്നാൾ
കോട്ടയം: കാനം സെൻറ് മേരീസ് പള്ളി തൊണ്ണൂറ്റി മൂന്നാം വാർഷിക പെരുന്നാൾ ബാംഗളൂർ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫീം തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിലും റവ.ഫാ. ബ്ലസ്സൻ മാത്യൂസ് വാഴക്കാല, റവ.ഫാ. മാത്യു പി കുര്യൻ പാറയ്ക്കൽ എന്നിവരുടെ സഹ കാർമ്മികത്വത്തിലും നടന്ന മൂന്നിന്മേൽ കുർബ്ബാനയോടെ ആർഭാടരഹിതമായി സമാപിച്ചു. പുതുതായി നിർമ്മിച്ച കൽക്കുരിശിന്റെ കൂദാശ ഡോ . ഏബ്രഹാം മാർ സെറാഫീം തിരുമേനി നടത്തി. പെരുന്നളിനോടനുബന്ധിച്ചു നടന്ന പൊതു സമ്മേളനത്തിൽ അടൂർ ഭാസി സർവ്വീസ് എക്സലൻസി അവാർഡ് ലഭിച്ച എയർ ഇൻഡ്യ സ്റ്റേറ്റ്സ് വൈസ് പ്രസിഡണ്ട് ബിനോയി ജേക്കബ് പാറയിൽ, ജിങ്കു ജോയി പുത്തൻപുരയ്ക്കൽ എന്നിവരെ ആദരിച്ചു. വികാരി റവ.ഫാ. തോമസ് മാത്യു തിണ്ട്യത്തിൽ കൃതജ്ഞത രേഖപ്പെടുത്തി.