ഷാർജ സെയിൻറ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയിലെ ആധ്യാത്മിക സംഘടനകളുടെ 2017ലെ പ്രവർത്തനോൽഘാടനവും,മാത്യൂസ് ദ്വിതിയൻ ബാവ അനുസ്മരണവും യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. അന്താരാഷ്ട്ര ഓർത്തഡോൿസ് സഭകളുടെ ഇടയിലെ പ്രമുഖ സ്വതന്ത്ര സന്നദ്ധ സംഘടനയായ ഓർത്തഡോൿസ് കോഗ്നേയേറ്റ് പേജ് സ്ഥാപകരിൽ ഒരാളും,എഴുത്തുകാരനും, പാൻ ഓർത്തഡോൿസ് ആക്ടിവിസ്റ്റുമായ ശ്രീ. ജോർജ് അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള ഓർത്തഡോൿസ് സഭകളുമായി സഹകരിക്കുന്നതിന്റെ ആവശ്യകതയെ പറ്റി അദ്ദേഹം സംസാരിച്ചു. ഇടവക വികാരിയും OCYM യൂ. എ. ഇ. സോണൽ പ്രസിഡന്റുമായ റവ. ഫാ. അജി കെ. ചാക്കോ അധ്യക്ഷത വഹിച്ചു. ഇടവക സഹവികാരി റവ. ഫാ. ജോൺ കെ. ജേക്കബ്, സെക്രട്ടറി ശ്രീ. ബിനു മാത്യു സാമുവേൽ, OCYM യൂ. എ. ഇ. സോണൽ സെക്രട്ടറി ശ്രീ. ബിജു തങ്കച്ചൻ, പ്രോഗ്രാം കൺവീനർ ശ്രീ. മോനു ജോൺ ഫിലിപ്പ്, ശ്രീ. ജസ്റ്റിൻ തോമസ് എന്നിവർ പ്രസംഗിച്ചു. OCYM ഷാർജ യൂണിറ്റ് സെക്രട്ടറി ശ്രീ പ്രസാദ് ഫിലിപ്പ് വർഗീസ്, മർത്തമറിയം സമാജം സെക്രട്ടറി ശ്രീമതി. റേച്ചൽ സക്കറിയ, MGOCSM സെക്രട്ടറി ശ്രീ. ഫിലിപ്പ് വി. മാത്യു എന്നിവർ ഈ വർഷത്തെ പ്രവർത്തനരൂപരേഖ അവതരിപ്പിച്ചു. ഇടവക ട്രസ്റ്റീ ശ്രീ. ഐപ്പ് ജോർജ് റിപ്പബ്ലിക്ക് ദിന പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. ഇതോടനുബന്ധിച്ചു ഭാരതത്തിലെ സൈനീകർക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സാദരം എന്ന പരിപാടിയും സംഘടിപ്പിച്ചു.