കോണ്‍ഫറന്‍സ് പ്രചരണം:”മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ ഊഷ്മള സ്വീകരണം

MidlandPark4 (1)
വറുഗീസ് പ്ലാമൂട്ടില്‍

മിഡ് ലാന്‍ഡ് പാര്‍ക്ക് (ന്യൂജേഴ്‌സി): നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 12 മുതല്‍ 15 വരെ പെന്‍സില്‍വേനിയയില്‍ വച്ച് നടത്തുന്ന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കമ്മറ്റിയംഗങ്ങള്‍ മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ ജനുവരി 29 ഞായറാഴ്ച സന്ദര്‍ശനം നടത്തി. കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, സുവനീര്‍ ബിസിനസ് മാനേജര്‍ ഡോ. ഫിലിപ്പ് ജോര്‍ജ്, കമ്മറ്റിയംഗങ്ങളും ഏരിയാ കോ ഓര്‍ഡിനേറ്റര്‍മാരുമായ വര്‍ഗീസ് പി. ഐസക്ക്, സജി എം. പോത്തന്‍, സുനോജ് തമ്പി, ഡോ. സോഫി വില്‍സന്‍, തോമസ് വര്‍ഗീസ്, ഫിലിപ്പ് മാത്യു എന്നിവരും ഇടവകയില്‍ നിന്നുള്ള കമ്മിറ്റി അംഗങ്ങളായ വിനു കുര്യന്‍, അജു തര്യന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഇടവകയുടെ കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്കോഫ് വികാരി റവ. ഫാ. ബാബു കെ. മാത്യു സണ്ണി റാന്നി, മലങ്കര അസോസിയേഷന്‍ അംഗങ്ങളായ കെ.ജി. തോമസ്, അഡ്വ.റോയി ജേക്കബ് കൊടുമണ്‍ എന്നിവരില്‍നിന്നു രജിസ്‌ട്രേഷന്‍ സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. സുവനീര്‍ കോംപ്ലിമെന്റ് ഇടവക സെക്രട്ടറി ജോബി ജോണില്‍നിന്നും സ്വീകരിച്ചുകൊണ്ടും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഇടവക ട്രഷര്‍ ബിപിന്‍ ജോര്‍ജ്, ഭദ്രാസന അസംബ്ലി മെമ്പര്‍ ദാസ് കണ്ണംകുഴിയില്‍ എന്നിവരും സന്നിഹിതരായിരുന്നു. കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, സുവനീര്‍ ബിസിനസ് മാനേജര്‍ ഡോ.ഫിലിപ്പ് ജോര്‍ജ്ജ് എന്നിവര്‍ കോണ്‍ഫറന്‍സിന്റെ വിശദാംശങ്ങള്‍ പങ്കുവച്ചു. കോണ്‍ഫറന്‍സിന് ഇടവകയില്‍നിന്നും വളരെയധികം പിന്തുണയും പങ്കാളിത്വവുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.