ക്ലിഫ്റ്റന്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്ക് ഓഫ്

IMG-20170128-WA0018
വറുഗീസ് പ്ലാമൂട്ടില്‍

ക്ലിഫ്റ്റന്‍ (ന്യൂജേഴ്‌സി): ജൂലൈ 12 മുതല്‍ 15 വരെ പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ടില്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് സമ്മേളനം ക്ലിഫ്റ്റന്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ജനുവരി 28 ശനിയാഴ്ച നടന്നു. േേകാണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, സുവനീര്‍ കമ്മറ്റിയംഗങ്ങളായ ഡോ. സോഫി വില്‍സന്‍, സജി എം. പോത്തന്‍, തോമസ് വര്‍ഗീസ്, ഫിലിപ്പോസ് സാമുവേല്‍, അദ്ദേഹത്തിന്റെ പത്‌നി ഉഷ സാമുവേല്‍ എന്നിവരായിരുന്നു കോണ്‍ഫറന്‍സ് കമ്മറ്റിയുടെ പ്രതിനിധികളായി എത്തിയത്. ഇടവക വികാരി റവ. ഷിനോജ് തോമസിന്റെ അസാന്നിദ്ധ്യത്തില്‍ റവ. അബു വര്‍ഗീസായിരുന്നു വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചത്. വി. കുര്‍ബ്ബാനയ്ക്കുശേഷം ചേര്‍ന്ന കിക്കോഫ് യോഗത്തിലേക്ക് ഇടവക സെക്രട്ടറി വര്‍ഗീസ് റ്റി. മത്തായി പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്തു. കോണ്‍ഫറന്‍സിന്റെ വിവിധ തലങ്ങളെക്കുറിച്ചും ഇതുവരെയുള്ള പുരോഗതിയെക്കുറിച്ചും ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ വിശദീകരിക്കുകയും ഇടവക വികാരി റവ. ഷിനോജ് തോമസാണ് കോണ്‍ഫറന്‍സിന്റെ ചാപ്ലെയിനായി സേവനമനുഷ്ഠിക്കുന്നതെന്നും ഇടവകാംഗമായ മനു ജോര്‍ജ് സെക്യൂരിറ്റി കമ്മറ്റിയംഗമാണെന്നുള്ളതും അനുസ്മരിച്ചു. സജി എം. പോത്തന്‍ സുവനീറിനെക്കുറിച്ചും അതിന്റെ സാമ്പത്തിക വശങ്ങളെക്കുറിച്ചും സംസാരിച്ചു. ഇടവക സെക്രട്ടറി വര്‍ഗീസ് റ്റി. മത്തായി (റോയി പടിപ്പുര)യില്‍ നിന്നും ആദ്യ രജിസ്‌ട്രേഷന്‍ സ്വീകരിച്ചുകൊണ്ട് റവ. അബു വര്‍ഗീസ് രജിസ്‌ട്രേഷന്‍ കിക്കോഫ് ഉദ്ഘാടനം ചെയ്തു. ഇടവക ട്രസ്റ്റി മാത്യു ജേക്കബ്, കോണ്‍ഫറന്‍സ് കമ്മറ്റിയംഗം മനു ജോര്‍ജ് എന്നിവരും സന്നിഹിതരായിരുന്നു.

For registration – https://northeastamericandiocese.formstack.com/forms/fycregistration2017
Family conference website – http://www.fyconf.org/
Conference Site – https://www.kalahariresorts.com/Pennsylvania