Raffle Fund-Raising for our Chapel at the Urshlem Diocesan Center

church 2

ഹൂസ്റ്റണ്‍: സൗത്ത് വെസ്റ്റ് ഓര്‍ത്തഡോക്‌സ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഊര്‍ശലേം ആസ്ഥാന മന്ദിരത്തിനും ചാപ്പലിനും വേണ്ടിയുള്ള റാഫിള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പ് ഫെബ്രുവരി 18-ന് ഭദ്രാസന ആസ്ഥാനത്തുവെച്ച് നടത്തും.

അഭിവന്ദ്യ ഭദ്രാസന മെത്രാപ്പോലീത്ത അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനത്തില്‍ ചാപ്പല്‍, റിട്രീറ്റ് സെന്റര്‍, കൗണ്‍സിലിംഗ് സെന്റര്‍, യൂത്ത് കാമ്പസ്, കോണ്‍ഫറന്‍സ് സെന്റര്‍ എന്നിവ ഉണ്ടായിരിക്കും.

ഭദ്രാസന ആസ്ഥാന വികസനത്തിനുവേണ്ടിയുള്ള ഫണ്ടിനുവേണ്ടിയാണ് റാഫിള്‍ ടിക്കറ്റ് ഭദ്രാസനം നടത്തുന്നത്. ഒന്നാം സമ്മാനം ബെന്‍സ് കാര്‍ ആണ്.

റാഫിള്‍ ടിക്കറ്റ് ഫണ്ട് റൈസിംഗ് കണ്‍വീനറായി റവ.ഫാ. രാജു ദാനിയേല്‍, സെകട്ടറിയായി ജോര്‍ജ് വര്‍ഗീസ്, കോര്‍ഡിനേറ്ററായി തോമസ് പൂവത്തൂര്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

റാഫിള്‍ ടിക്കറ്റിന്റെ വിജയത്തിനു എല്ലാവരും സഹകരിക്കണമെന്നു കണ്‍വീനര്‍ റവ.ഫാ. രാജു ദാനിയേല്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 214 476 6584.