എം.ജി.ഓ.സി.എസ്.എം അയിരൂര്‍ ഡിസ്ട്രിക്ട് സമ്മേളനം നടന്നു

inuagration
പെരുമ്പെട്ടി : മലങ്കര ഓര്‍ത്തഡ്ക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന എം.ജി.ഓ.സി.എസ്.എം അയിരൂര്‍ ഡിസ്ട്രിക്ട് സമ്മേളനം പെരുമ്പെട്ടി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പളളിയില്‍ വച്ച് നടത്തപ്പെട്ടു. റവ.ഫാ.ഷൈന്‍ ജേക്കബ് മാത്യുവിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനം കോട്ടാങ്ങല്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ആലീസ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ڇഉത്തരാധുനിക സമൂഹത്തിലെ വിദ്ധ്യാര്‍ത്ഥികള്‍ڈ എന്ന വിഷയത്തില്‍ എം.ജി.ഓ.സി.എസ്.എം കേന്ദ്ര എക്സിക്യൂട്ടീവ് കമ്മറ്റി അംഗം റവ.ഡീക്കന്‍ ബിനോജി മാത്യൂസ് ക്ലാസ്സ് നയിച്ചു. എം.ജി.ഓ.സി.എസ്.എം ഭദ്രാസന ജനറല്‍ സെക്രട്ടറി ഡോ.റോബിന്‍ പി.മാത്യു, യുവജനപ്രസ്ഥാനം കേന്ദ്ര കമ്മറ്റി അംഗം അഡ്വ.ബോബി കാക്കാനപ്പളളില്‍, ഡിസ്ട്രിക്ട് ഓര്‍ഗനൈസര്‍മാരായ ശ്രീ.ജിജിന്‍ മാത്യു വര്‍ഗീസ്, ശ്രീ.ജിന്‍സ് ജേക്കബ് ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.