റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന മാനവശാക്തീകരണ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ജനുവരി 22-ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ റാന്നി സെന്‍റ് തോമസ് അരമനയില്‍ വച്ച് അഖില മലങ്കര ക്വിസ്സ് മത്സരം നടത്തപ്പെടുന്നു. വേദപുസ്തകം, ആരാധന, സഭാ ചരിത്രം, പൊതുവിജ്ഞാനം എന്നിവയാണ് വിഷയങ്ങള്‍. ഒരു ഇടവകയില്‍ നിന്നും രണ്ട് പേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. വിജയികള്‍ക്ക് എവറോളിങ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്. രജിസ്ട്രേഷനു വേണ്ടി 9747878452 (ശ്രീ.വി.പി.മാത്യു) എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.