സഭാപ്രവര്‍ത്തനം വോട്ടുപിടുത്തം മാത്രമോ? / ചെറിയാന്‍ വര്‍ഗീസ്, പാമ്പാടി

മാനേജിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പുകാലത്തെ വോട്ടുപിടുത്തം മാത്രമാണ് പലരുടെയും സഭാപ്രവര്‍ത്തനം. യാതൊരു സഭാപ്രവര്‍ത്തനവുമില്ലാത്തവര്‍ക്കും സഭയില്‍ ഏത് ഉന്നത പദവിയിലും കയറിപ്പറ്റാവുന്ന സ്ഥിതിയാണിന്നുള്ളത്. തെരഞ്ഞെടുപ്പുകാലത്തു മാത്രം പ്രത്യക്ഷപ്പെടുന്ന ചില രാഷ്ട്രീയക്കാരുണ്ട്. ജയിച്ചാല്‍ അഞ്ചു കൊല്ലം സജീവം; തോറ്റാല്‍ അഞ്ചു കൊല്ലം മുങ്ങും. അടുത്ത തെരഞ്ഞെടുപ്പു സമയത്ത് വീണ്ടും പൊങ്ങും. ഇത്തരക്കാര്‍ ശീലിപ്പിച്ച കക്ഷിരാഷ്ട്രീയ ശൈലിയിലുള്ള തെരഞ്ഞെടുപ്പ് സഭയ്ക്ക് ദോഷം ചെയ്യുന്നുണ്ട്. ഇവരെ തെരഞ്ഞു പിടിച്ചു തോല്‍പിക്കണം. ഇവര്‍ സഭയെ ഒരു സാമുദായിക സംഘടനയായിട്ടാണ് കാണുന്നത്.