സെന്‍റിനറി പ്രൊജക്ടുകളുടെ ഉദ്ഘാടനവും ഇടവക പെരുന്നാളും

GKR_1118
പെരുമ്പെട്ടി : പെരുമ്പെട്ടി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ അഞ്ചു വര്‍ഷം നീണ്ടുനില്‍ക്കുന്ന സെന്‍റിനറി പ്രൊജക്ടുകളുടെ ഉദ്ഘാടനവും ഇടവക പെരുന്നാളും ജനുവരി 15 മുതല്‍ 28 വരെ നടക്കും. നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. 15-ന് രാവിലെ 7.30-ന് പ്രഭാത നമസ്കാരത്തെ തുടര്‍ന്ന് വികാരി റവ.ഫാ.സൈമണ്‍ ജേക്കബ് മാത്യു വി.കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് 12 മണിക്ക് റവ.ഫാ.സൈമണ്‍ ജേക്കബ് മാത്യുവിന്‍റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത സെന്‍റിനറി പ്രൊജക്ടുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. റവ.ഫാ.ഡോ.റ്റി.ജെ.ജോഷ്വാ മുഖ്യപ്രഭാഷണം നടത്തും. 22-ന് ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ എം.ജി.ഓ.സി.എസ്.എം അയിരൂര്‍ ഡിസ്ട്രിക്ട് സമ്മേളനം നടക്കും. ഡീക്കന്‍ ബിനോജി മാത്യു ക്ലാസ്സ് നയിക്കും. ജനുവരി 23 മുതല്‍ 26 വരെ എല്ലാ ദിവസങ്ങളിലും വൈകിട്ട് 6.15-ന് സന്ധ്യാനമസ്കാരവും 7 മണിക്ക് വചനശുശ്രൂഷയും നടക്കും. റവ.ഫാ.കോശി പി.ജോഷ്വാ, റവ.ഫാ.ഗീവര്‍ഗീസ് പൊന്നോല, റവ.ഫാ.ജോണ്‍ സാമുവേല്‍, റവ.ഫാ.ജോസഫ് സാമുവേല്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ വചനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. 26-ന് ഉച്ചയ്ക്ക് 1.30 മുതല്‍ നടക്കുന്ന എക്സിബിഷന്‍ മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്യും. 2.30-ന് ക്വിസ്സ് മത്സരം നടക്കും. 27-ന് വെളളിയാഴ്ച വൈകിട്ട് 5.30-ന് നടക്കുന്ന സന്ധ്യാനമസ്കാരത്തിന് നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കും. 6.30-ന് ഭക്തിനിര്‍ഭരമായ റാസ പളളിയില്‍ നിന്നും ആരംഭിച്ച് പെരുമ്പെട്ടി, പുന്നനില്‍ക്കുംനിരവ്, ആടിയാനി വഴി 9.30-ന് പളളിയില്‍ എത്തിച്ചേരും. പുന്നനില്‍ക്കുംനിരവ് സെന്‍റ് മേരീസ് കുരിശടിയില്‍ റവ.ഫാ.മാത്യു സഖറിയ പ്രസംഗിക്കും. റാസ പളളിയില്‍ എത്തിച്ചേര്‍ന്ന ശേഷം അഭിവന്ദ്യ തിരുമനസ്സുകൊണ്ട് വിശ്വാസികള്‍ക്ക് ശ്ലൈഹീക വാഴ്വ് നല്‍കും. തുടര്‍ന്ന് അഭിവന്ദ്യ തിരുമനസ്സുകൊണ്ട് ഇടവകയുടെ പാഴ്സനേജ് മന്ദിരത്തിന് ڇമാര്‍ ഒസ്താത്തിയോസ് സ്മാരക മന്ദിരംڈ എന്ന് നാമകരണം ചെയ്യും. 28-ന് ശനിയാഴ്ച രാവിലെ 7 മണിക്ക് പ്രഭാത നമസ്കാരത്തെ തുടര്‍ന്ന് 8 മണിക്ക് നടക്കുന്ന വി.കുര്‍ബ്ബാനയ്ക്ക് മദ്രാസ് ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് അഭിവന്ദ്യ തിരുമനസ്സുകൊണ്ട് പുതുതായി ആരംഭിക്കുന്ന ലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. തുടര്‍ന്ന് ആശീര്‍വ്വാദം നേര്‍ച്ചവിളമ്പ് എന്നിവയോടെ പെരുന്നാള്‍ സമാപിക്കും.