രുചി  ഭേദങ്ങളുമായി ഫുഡ് കാര്‍ണിവല്‍  ഗാലയില്‍

 

മസ്കറ്റ് ,ഗാല  സെന്റ്‌  മേരീസ്  ഓര്‍ത്തഡോക്‍സ്‌

ഇടവകയുടെ  ആഭിമുഖ്യത്തില്‍   ഫുഡ്  കാര്‍ണിവല്‍

നടത്തുന്നു. ഗാലാ പള്ളിയങ്കണത്തില്‍  ജനുവരി  1 3  നു

വെള്ളിയാഴ്ച  വൈകിട്ട് 6 മണിക്ക് ആരംഭിക്കും . നാടന്‍

ഭക്ഷണ രുചിക്കൂട്ടുകള്‍ക്കൊപ്പം, ചൈനീസ് , കോണ്ടിനെന്റല്‍ ,

തട്ടുകട, വിവിധ ഇനം പുഴുക്കുകള്‍ , നാടന്‍  പലഹാരങ്ങള്‍

എന്നിവയുടെ  അനേകം  സ്റ്റാളുകളാണ്  ഒരുക്കുന്നത് ., ഇടവക

ജനങ്ങള്‍  തന്നെ പാകം  ചെയ്യുന്ന ഭക്ഷണങ്ങളായിരിക്കും

കാര്‍ണിവെല്ലില്‍ എത്തിക്കുക . ഭക്ഷ്യ മേള യോടനുബന്ധിച്ച് ,

വൈകിട്ട്  7 മണി മുതല്‍ പ്രസിദ്ധ റേഡിയോ  അവതാരകനായ

റെജി  മണ്ണേലിന്റെ നേതൃത്വത്തിലുള്ള ,  സംഗീതം,  നൃത്തം ,

ഹാസ്യപരിപാടികള്‍  എന്നിവ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള

സ്റ്റേജ്  ഷോ ,വിനോദപരിപാടികളും  ഉണ്ടായിരിക്കും .

വികാരി ഫാ ജോര്‍ജ്  വര്‍ഗീസ് , ട്രസ്റ്റി  ഡോ പ്രകാശ

നൈനാന്‍ , സെക്രടറി സുധീപ് കുര്യന്‍ , കണ്‍വിനര്‍ മാരായ ,

എബി  ഉമ്മന്‍ , എം എം മാത്യു , എന്നിവരുടെ

നേതൃത്വത്തില്‍  ഒരുക്കങ്ങള്‍  പൂര്‍ത്തിയായി  വരുന്നു.