കേരളത്തിലെ മികച്ച വെറ്ററിനറി സര്‍ജനുള്ള അവാര്‍ഡ് ഡോ. കുര്യാക്കോസിന്

kuriakose

കോട്ടയം : സംസ്ഥാനത്തെ ഏറ്റവും മികച്ച വെറ്ററിനറി സര്‍ജനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡിന് കൂരോപ്പട മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജനും  മൃഗസംരക്ഷണ വകുപ്പ് ജില്ലാ പബ്ലിക്ക് റിലേഷന്‍സ് ഒാഫീസറുമായ ഡോ. കുര്യാക്കോസ് മാത്യു അര്‍ഹനായി. കൂരോപ്പട പഞ്ചായത്തില്‍ നടപ്പാക്കിയ വിവിധ പദ്ധതികള്‍ക്കുള്ള അംഗീകാരമായാണ് അവാര്‍ഡ്. അമയന്നൂര്‍ വടക്കന്‍മണ്ണൂര്‍ സെന്‍റ് തോമസ് ഒാര്‍ത്തഡോക്സ് പള്ളി ഇടവകാംഗമാണ്.