കുടശ്ശനാട്‌ സെ.സ്റ്റീഫൻസ് കത്തീഡ്രൽ വലിയ പെരുന്നാളിന് തുടക്കമായി

15936410_954525878011294_1036330223136106213_o 1524949_521496767966367_403076170_n

കുടശ്ശനാട്‌ : ചരിത്ര പ്രസിദ്ധമായ കുടശ്ശനാട്‌ സെ.സ്റ്റീഫൻസ് ഓർത്തഡോൿസ് കത്തീഡ്രൽ വലിയ പെരുന്നാളിന് ഇന്ന് തുടക്കമായി.രാവിലെ വിശുദ്ധ കുർബാനക്ക്  ശേഷം ഇടുക്കി ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ മാത്യൂസ് മാർ  തേവോദോസിയോസ്  മെത്രപൊലീത്ത  339 മ​ത് പെരുന്നാളിന് തുടക്കം കുറിച്ച് കൊടിയേറ്റ് കർമം നിർവഹിച്ചു.വന്ദ്യരായ ടി.ജി.ജോൺ കോർ-എപ്പിസ്കോപ്പ,ജോൺ ഡാനിയേൽ കോർ-എപ്പിസ്കോപ്പ, ഇടവക അംഗം  ഫാ.ജോസ്‌ തോമസ്, കത്തീഡ്രൽ വികാരി റവ.ഫാ.തോമസ് .പി. നൈനാൻ, അസി.വികാരി റവ. ഫാ. ബിനു ജോയ്എന്നിവർ സഹകാർമികർ ആയിരുന്നു.
വൈകുന്നേരം കുടശ്ശനാട്‌ ജംഗ്ഷനിൽ കുരിശടിയോട് ചേർന്ന് സ്ഥാപിക്കപ്പെട്ട കൊടിമരം ചെങ്ങന്നൂർ ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ അത്താനാസിയോസ് മെത്രപൊലീത്ത കൂദാശ ചെയ്തു സമർപ്പിച്ചു.
പരിശുദ്ധ സ്തെഫനോസ് സഹദയുടെ നാമത്തിലുള്ള ഭാരതത്തിലെ ആദ്യ ഓർത്തഡോൿസ് ദേവാലയമാണ് കുടശ്ശനാട്‌ സെ.സ്റ്റീഫൻസ് കത്തീഡ്രൽ.
പ്രധാന പെരുന്നാൾ ദിനങ്ങളായ 21 , 22 , തീയതികളിൽ അഭിവന്ദ്യ ഡോ. സക്കറിയാസ് മാർ അപ്രേം മെത്രപൊലീത്ത, അഭിവന്ദ്യ ഡോ. മാത്യൂസ്  മാർ തിമോത്തിയോസ്  മെത്രപൊലീത്ത എന്നിവർ നേതൃത്വം നൽകും.21 നു വൈകുന്നേരം ഭക്തി നിർഭരമായ പ്രദക്ഷിണം നടക്കും.