ആരെയും സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിട്ടില്ലെന്ന് പ. പിതാവ്

HH_Paulose_II_catholicos1

കോട്ടയം: മാര്

‍ച്ച് ഒന്നിനു നടക്കുന്ന മലങ്കര അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ കൂട്ടുട്രസ്റ്റികളായി മത്സരിക്കുവാനോ സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായി മത്സരിക്കുവാനോ ആരെയും സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിട്ടില്ലെന്ന് പ. പിതാവ് വ്യക്തമാക്കി.

മലങ്കര മെത്രാപ്പോലീത്താ പറഞ്ഞിട്ടാണ് മത്സരിക്കുന്നതെന്ന് പറഞ്ഞ് പലരും വോട്ടിനായി സമീപിക്കുന്നുവെന്ന് മുന്‍ സഭാ മാനേജിംഗ് കമ്മിറ്റിയംഗം കെ. ഒ. വര്‍ഗീസ് (ഗോള്‍ഡന്‍ കുഞ്ഞുമോന്‍) ജനുവരി രണ്ടിനു വൈകുന്നേരം ദേവലോകത്ത് പ. പിതാവിനെ സന്ദര്‍ശിച്ച് പരാതി പറഞ്ഞപ്പോഴാണ് പ. പിതാവ് നിലപാട് വ്യക്തമാക്കിയത്.