കുവൈറ്റ് : ശ്ലൈഹിക സന്ദർശനത്തിന്റെ ഭാഗമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൽക്കത്താ ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്ന്യാസിയോസ് മെത്രാപ്പോലിത്താ കുവൈറ്റിൽ എത്തിച്ചേർന്നു.
സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാഇടവകയുടെ ക്രിസ്തുമസ് പുതുവൽസര ശ്രുശൂഷകൾക്ക് നേതൃത്വം നൽകുവാൻ എത്തിച്ചേർന്ന മെത്രാപ്പോലീത്തായ്ക്ക് മഹാ ഇടവക വികാരി ഫാ. രാജു തോമസ്, സഹവികാരി ഫാ. ജേക്കബ് തോമസ്,ട്രഷറാർ തോമസ് കുരുവിള, സെക്രട്ടറി ജിജി ജോൺ, കുവൈറ്റിലെ വിവിധ ഓർത്തഡോക്സ് ഇടവകകളിലെ വികാരിമാർ, വിശ്വാസികൾ എന്നിവർ ചേർന്ന് കുവൈറ്റ് വിമാനത്താവളത്തിൽ ഊഷ്മളമായ വരവേല്‍പ്പ് നൽകി.