വെടിക്കെട്ട് ഒഴിവാക്കി അതിന് നീക്കി വെച്ച തുക 3 ക്യാൻസർ രോഗികൾക്ക് നൽകി മാതൃക ആയി

pampakkuda_cheriapally

പാമ്പാക്കുട ചെറിയ പള്ളിയിൽ പരി .മർതോമാശ്ലീഹായുടെ ഓർമ്മപ്പെരുന്നാളിന് കാക്കൂർ കുരിശിങ്കലിലെ പെരുന്നാൾ ഏറ്റ് കഴിച്ച സാജു വട്ടപ്പറമ്പിൽ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി അതിന് നീക്കി വെച്ച തുക ക്യാൻസർ രോഗികളായ 5 പേർക്ക് നൽകി മാതൃക ആയി. പെരുന്നാൾ ദിനത്തിൽ 5 പേർക്കുമുള്ള തുക വിതരണം കണ്ടനാട് ഭദ്രാസനത്തിലെ ജോസഫ് മാർ പക്കോമിയോസ് ചാരിറ്റി മ്പിൾ സൊസൈറ്റിയുടെ സെക്രട്ടറി ഫാ.ജോസ് തോമസ് പൂവത്തുങ്കൽ,നെച്ചൂർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ.ജോസഫ് മലയിൽ എന്നിവർ ചേർന്ന് നിർവഹിച്ചു.