ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ കൊയ്ത്തുത്സവവും , കുടുംബ സംഗമവും ഡിസംബർ 30 വെള്ളി വൈകിട്ട് 4 മുതൽ പള്ളി അങ്കണത്തിൽ നടക്കും.
ഇടവകാംഗങ്ങൾ വീടുകളിൽ തയ്യാറാക്കിയ തനി നാടൻ വിഭവങ്ങളുടെ സ്റ്റാളുകൾ, തട്ടുകടകൾ, കുട്ടികൾക്കുള്ള ഗെയിം സ്റ്റാളുകൾ എന്നിവ കൊയ്ത്തുത്സവത്തിന്റെ പ്രത്യേക ആകർഷണങ്ങളാണ്.
സ്റ്റാർ സിംഗർ ദുർഗ വിശ്വനാഥ്, ജിൻസ് ഗോപിനാഥ് എന്നിവരുടെ ഗാനമേള, കുട്ടികളുടെ കലാപരിപാടികൾ എന്നിവയും അരങ്ങേറും.
കൊയ്ത്തുത്സവത്തിന്റെ വിജയത്തിനായി വികാരി ഫാ. ഷാജി മാത്യൂസ്, സഹ വികാരി ഫാ. സജു തോമസ്, ഇടവക ട്രസ്റ്റീ ജോൺസൺ ഡി.വൈ., സെക്രട്ടറി ബാബുജി ജോർജ് , ജനറൽ കൺവീനർ കെ.സി. ജോസഫ്, ജോയിന്റ് ജനറൽ കൺവീനർ സാം സ്കറിയാ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
കൂടുതൽ വിവരങ്ങൾക്ക് 04 – 337 11 22 എന്ന നമ്പറിൽ ബന്ധപ്പെടുക….