ഫാ.വർഗീസ് ജോർജ് തുണ്ടിൽ (റോയ് അച്ചൻ) നിര്യാതനായി
മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസനത്തിലെ ആദ്യകാലവൈദീകനും, കൊട്ടാരക്കര പടിഞ്ഞാറേതെരുവ് കുറ്റിയിൽഭാഗം സെന്റ്.ജോർജ് ഓർത്തോഡോക്സ് ഇടവക അംഗവുമായ ഫാ.വർഗീസ് ജോർജ് തുണ്ടിൽ (റോയ് അച്ചൻ 56) മസ്ക്കറ്റിൽ രാവിലെ 6.30-നു നിര്യാതനായി. ബുധനാഴ്ച രാവിലെ അഞ്ചുമണിക്ക് തിരുവനന്തപുരം എയർ പോർട്ടിൽ കൊണ്ട് വരുന്ന ഭൗതിക ശരീരം ആറു മണിക്ക് തിരുവനന്തപുരം ഭദ്രാസന കേന്ദ്രമായ ഉള്ളൂർ ഹോളി ട്രിനിറ്റി അരമന ചാപ്പലിൽ കൊണ്ടുവരുകയും, രാവിലെ ഏഴു മണിക്ക് ഭദ്രാസന മെത്രാപോലീത്ത അഭി. ഗബ്രിയേൽ മാർ ഗ്രിഗോറിയോസിന്റെ പ്രധാന കാർമ്മികത്വത്തിൽ രണ്ടാം ശുശ്രൂഷ നടത്തുകയും ചെയ്യും. തുടർന്ന് വിലാപ യാത്രയായി
കൊട്ടാരക്കരയിലേക്ക് കൊണ്ടുപോകുന്ന മൃതുശരീരം 10 മണിക്ക് പടിഞ്ഞാറേത്തെരുവിലുള്ള സ്വഭവനത്തിൽ കൊണ്ടുവരും. തുടർന്ന് സംസ്കാരംശുശ്രൂഷകൾ ബുധനാഴ്ച ഉച്ചക്ക് 1 മണിക്ക് കുറ്റിയിൽഭാഗം സെന്റ്.ജോർജ് ഓർത്തോഡോക്സ് ദേവാലയത്തിൽ പരിശുദ്ധ കാതോലിക്കാ ബാവായുടേയും, അഭിവന്ദ്യരായ സഖറിയാ മാർ അന്തോനിയോസ്, ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, യൂഹാനോൻ മാർ തേവോദോറോസ്, ജോഷ്വാ മാർ നിക്കോദീമോസ്, യൂഹാനോൻ മാർ ദീയസ്കോറോസ്, സഖറിയാ മാർ അപ്രേം, ഗീവർഗീസ് മാർ യൂലിയസ് എന്നീ മെത്രാപ്പോലീത്താമാരുടെയും പ്രധാന കാർമ്മികത്വത്തിൽ ആരംഭിക്കും.

രാജമ്മ വർഗീസ് ആണ് സഹധർമ്മിണി, റിച്ചു ജോർജ് വർഗീസ്, റിനു ആൻ വർഗീസ് എന്നിവരാണ് മക്കൾ.
പരേതനായ എം ജോർജ് തുണ്ടിൽ, അമ്മിണി ജോർജ് എന്നിവരാണ് മാതാപിതാക്കൾ. റോബിൻ, റോഷൻ, ഷാജൻ, റീന എന്നിവർ സഹോദരങ്ങളാണ്.

മീങ്കുളം മാർ ഏലിയാസ്, അടുതല സെന്റ് ജോൺസ്, ഉമ്മന്നൂർ മാർ ശെമവൂൻ ദെസ്തൂനി, അടുതല സെന്റ് ജോർജ്ജ് , തുമ്പോട് മാർ കുറിയാക്കോസ്, മണ്ണൂർ സെന്റ് മേരീസ്,വേങ്ങൂർ സെന്റ് സ്റ്റീഫൻസ്. ചെങ്കോട്ട സെന്റ് ഗ്രീഗോറിയോസ് ചാപ്പൽ എന്നീ ദേവാലയങ്ങളിൽ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഞങ്ങൾ ഒരേ കാലഘട്ടത്തിൽ വൈദീസെമിനാരിയിൽ പഠിച്ചവർ. ദീർഘകാലം തിരുവനന്തപുരം ഭദ്രാസനത്തിൽ ഒരുമിച്ചു പ്രവർത്തിച്ചവർ. അതിലുപരി മുപ്പതില്പരം വർഷങ്ങളുടെ സുഹൃദ്ബന്ധമാണ് ഞങ്ങൾ തമ്മിൽ ഉള്ളത്. ഒരിക്കലും മറക്കാനാകാത്ത ഓർമ്മകൾ എക്കാലവും നിലനിൽക്കും… പ്രീയസഹോദരാ സമാധാനത്തോടെ പോവുക. സ്വർഗീയ സന്നിധിയിൽ നമുക്ക് മുഖാമുഖം കാണുവാൻ ദൈവം ഭാഗ്യം നൽകുമെന്ന് എന്ന് പ്രത്യാശിക്കാം. ബഹു.അച്ചന്റ ആത്മാവിന് നിത്യശാന്തി നേരുന്നതിനോടൊപ്പം, കണ്ണുനീരിൽ കുതിർന്ന ആദരാജ്ഞലികൾ അർപ്പിക്കുന്നു. പ്രീയകൊച്ചമ്മക്കും, കുഞ്ഞുങ്ങൾക്കും സമാധാനവും സകലവും നേരിടുവാനുള്ള ധൈര്യവും ദൈവം നൽകട്ടെ…

“ആചാര്യേശാ മശിഹാ കൂദാശകളർപ്പിച്ചോരീ-
ആചാര്യന്നേകുക പുണ്യം നാഥാ സ്തോത്രം”
ആചാര്യന്നേകുക പുണ്യം നാഥാ സ്തോത്രം”
– Johnson Punchakonam (CEO, Orthodox TV)