വര്‍ഗ്ഗീയതയും മതന്യൂനപക്ഷങ്ങളുടെ ഭാവിയും / ഡോ. സിബി തരകന്‍

siby

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് തങ്ങള്‍ ഏറെ അരക്ഷിതരായിരിക്കുന്നു എന്ന തോന്നല്‍ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളില്‍ ശക്തമായിരിക്കുന്നു. ന്യൂനപക്ഷസമുദായങ്ങളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും ഇന്ത്യയുടെ ഭരണഘടന സുവ്യക്തമായി നിര്‍വ്വചിക്കുകയും ഉറപ്പിച്ചു പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഭൂരിപക്ഷീയതയുടെ കപടമുഖമണിഞ്ഞ വര്‍ഗ്ഗീയവാദികളുടെ ആധിപത്യത്തിന്‍കീഴില്‍ ഭരണഘടന പോലും ചവിട്ടി മെതിക്കപ്പെടുന്നു. ന്യൂനപക്ഷ മതവിഭാഗങ്ങളെ – പ്രത്യേകിച്ച് മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും – ദുര്‍ബലരാക്കുവാനും അവരുടെ സ്വാധീനം ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ സാംസ്കാരിക ജീവിതത്തില്‍ ഇല്ലാതാക്കാനുമുള്ള ആസൂത്രിത ശ്രമങ്ങള്‍ പലയിടങ്ങളിലും ശക്തമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ മതന്യൂനപക്ഷങ്ങളുടെ ഭാവിയെക്കുറിച്ച് ഉത്കണ്ഠയോടുകൂടി മാത്രമേ ചര്‍ച്ച ചെയ്യാന്‍ സാധിക്കുകയുള്ളൂ.

ദൈനംദിന ജീവിതത്തിലെ മതവിശ്വാസം:
മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍, സിക്കുകാര്‍, ബുദ്ധമതക്കാര്‍, പാഴ്സികള്‍, ജൈനമതക്കാര്‍ എന്നിവരാണ് ഇന്ത്യയിലെ പ്രധാന മതന്യൂനപക്ഷങ്ങള്‍. ബുദ്ധ-ജൈന മതങ്ങളും സിക്കുമതവും ഇന്ത്യയില്‍ത്തന്നെ ജനിച്ചുവളര്‍ന്നപ്പോള്‍ ക്രിസ്തുമതവും ഇസ്ലാംമതവും സെറാവോസ്ട്രിയനിസവും ഇന്ത്യയ്ക്കു പുറത്തുനിന്ന് നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഇന്ത്യയില്‍ എത്തുകയും പടര്‍ന്നുപന്തലിക്കുകയും ചെയ്തു. ക്രിസ്തുമതവും ഇസ്ലാംമതവും പുറത്തുനിന്നു കടന്നുവന്നവയാണെങ്കിലും അവ വൈദേശിക മതങ്ങള്‍ എന്ന നിലയിലല്ല ഇവിടെ വളര്‍ന്നത്. ഓരോ പ്രദേശത്തെയും തനതു സംസ്കാരവുമായി അലിഞ്ഞു ചേര്‍ന്നുകൊണ്ടുള്ള ഒരു ജീവിതമാണ് അവ തുടര്‍ന്നുപോരുന്നത്. ഒരു ജനതയായി ജീവിക്കുകയും വ്യത്യസ്ത മതവിശ്വാസം വച്ചുപുലര്‍ത്തുകയും ചെയ്തുപോന്ന ഈ സമൂഹങ്ങള്‍ മതവിശ്വാസത്തിന്‍റെ പേരില്‍ പരസ്പരം പോരടിച്ചിരുന്നില്ല. എന്നാല്‍ മുസ്ലീം ഭരണാധികാരികളുടെ കീഴിലും പോര്‍ട്ടുഗീസുകാരുടെ കീഴിലും മറ്റു മതവിഭാഗങ്ങള്‍ക്ക് പീഡനങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും മതപരമോ വര്‍ഗ്ഗീയമോ ആയ പ്രശ്നങ്ങളുടെ പേരിലുള്ള പീഡനങ്ങള്‍ ആയിരുന്നില്ല. അധികാരം കയ്യാളാനും അത് നിലനിര്‍ത്താനും സമ്പത്ത് കയ്യടക്കാനുമുള്ള ഭരണാധികാരികളുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു അത്. ഏതെങ്കിലുമൊരു പ്രത്യേക മതം മറ്റൊരു മതത്തിന്‍റെ മേല്‍ ആധിപത്യം ചെലുത്തുന്നതിനായി നടത്തിയ ശ്രമമെന്ന നിലയില്‍ അതിനെ വ്യാഖ്യാനിക്കേണ്ടതില്ല. ടിപ്പു സുല്‍ത്താന്‍റെ കേരളാക്രമണകാലത്ത് ആയിരക്കണക്കിന് ഹിന്ദുക്കളും ക്രിസ്ത്യാനികളും കൊല്ലപ്പെട്ടു. പള്ളികളും ക്ഷേത്രങ്ങളും കവര്‍ച്ച ചെയ്യപ്പെട്ടു. ഇതും ഇസ്ലാം മതം ക്രിസ്തുമതത്തിന്‍റെയോ ഹിന്ദുമതത്തിന്‍റെയോ മേല്‍ നടത്തിയ ആക്രമണമായിരുന്നില്ല. അധികാരവും സമ്പത്തും കൈക്കലാക്കുന്നതിന് ഒരു ഏകാധിപതി നടത്തിയ ആക്രമണങ്ങളായിരുന്നു അവ. ഇത്തരത്തില്‍ നിരവധി ആക്രമണങ്ങള്‍ ഇന്ത്യയുടെ പലഭാഗത്തും ഉണ്ടായിട്ടുണ്ടെങ്കിലും സാധാരണക്കാരായ മതവിശ്വാസികള്‍ അവരുടെ ദൈനംദിന ജീവിതത്തില്‍ പരസ്പര സഹകരണത്തിലും സൗഹാര്‍ദ്ദത്തിലുമാണ് കഴിഞ്ഞുപോന്നിട്ടുള്ളത്.

1947-നു മുമ്പു വരെയും പല രാജ്യങ്ങളായി ചിതറിക്കിടന്നിരുന്ന ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഭൂരിപക്ഷ-ന്യൂനപക്ഷ കോംപ്ലക്സുകള്‍ (ഇീാുഹലഃ) ഉണ്ടായിരുന്നതായി തോന്നുന്നില്ല. സ്വാതന്ത്ര്യാനന്തരം ഇന്ത്യയെ ഒരു ‘വെല്‍ഫെയര്‍ സ്റ്റേറ്റ്’ ആയി രൂപകല്പനം ചെയ്യാന്‍ നമ്മുടെ രാഷ്ട്രശില്പികള്‍ ആലോചിച്ചപ്പോഴാണ് ന്യൂനപക്ഷത്തെ ഭൂരിപക്ഷത്തില്‍നിന്ന് വ്യത്യസ്തമായി കാണേണ്ടതിന്‍റെ ആവശ്യകത അവര്‍ക്ക് ബോധ്യമായത്.

ന്യൂനപക്ഷാവകാശം ഭരണഘടനയില്‍:
മതന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം ഭരണഘടനയുടെ 25-ാം വകുപ്പ് വളരെ പ്രസക്തമാണ്. തനിക്ക് പൂര്‍ണ്ണബോദ്ധ്യമുള്ള മതത്തില്‍ വിശ്വസിക്കുന്നതിനും അത് അനുഷ്ഠിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശം ഓരോ പൗരനും ഭരണഘടന നല്‍കിയിരിക്കുന്നു. മാത്രമല്ല ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് ചിലമുന്‍കരുതലുകള്‍ കൂടി അതും കൈക്കൊണ്ടിട്ടുണ്ട്. ഭൂരിപക്ഷ സമുദായം ന്യൂനപക്ഷങ്ങളെ ചവിട്ടി മെതിക്കരുതെന്നും ഇല്ലായ്മ ചെയ്യരുതെന്നും ന്യൂനപക്ഷത്തിന്‍റെ നിലനില്പ്പ് ഭൂരിപക്ഷം ഉറപ്പാക്കണമെന്നും ഭരണഘടനയുടെ 25-ാം വകുപ്പ് വ്യക്തമാക്കുന്നു.

ന്യൂനപക്ഷത്തിന് ഭരണഘടന നല്‍കിയിരിക്കുന്ന പ്രത്യേക സംരക്ഷണം, ഭരണഘടന ഇന്ത്യയിലെ എല്ലാ പൗരന്‍മാര്‍ക്കും നല്‍കിയിരിക്കുന്ന അവകാശങ്ങള്‍ക്കു പുറമേയാണ്. ഇന്ത്യയുടെ ഭരണഘടന ഓരോ പൗരനും നല്‍കിയിരിക്കുന്ന അവകാശം മതന്യൂനപക്ഷങ്ങള്‍ക്കും അവകാശപ്പെട്ടതാണ്. ഭരണഘടനയുടെ ആമുഖത്തില്‍ ഇങ്ങനെ പറയുന്നു: ‘ഠവല ുലീുഹല ീള കിറശമ ുലൃീഹ്ലെറ ീേ രീിശെേൗലേേ കിറശമ ശിീേ മ ീ്ലെൃലശഴി, ീരെശമഹശെേ, ലെരൗഹമൃ, റലാീരൃമശേര ൃലുൗയഹശര ാീൃറലൃ ീേ ലെരൗൃല ീേ മഹഹ ശേെ രശശ്വേലിെ ീരെശമഹ, ലരീിീാശര മിറ ുീഹശശേരമഹ ഷൗശെേരല, ഹശയലൃ്യേ ീള വേീൗഴവേ, ലഃുൃലശൈീി, യലഹശലേ, ളമശവേ മിറ ംീൃവെശു; ലൂൗമഹശ്യേ ീള മെേൗേെ മിറ ീുുലൃൗിശേ്യേ മിറ ീേ ുൃീാീലേ മാീിഴ വേമി മഹഹ ൃമേലേൃരശ്യേ മൗൃശൈിഴ വേല റശഴിശ്യേ ീള വേല ശിറശ്ശറൗമഹ മിറ ശിലേഴൃശ്യേ ീള വേല ിമശേീി.’

വിശ്വസിക്കാനുള്ള അവകാശം:
മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യവും അത് പ്രചരിപ്പിക്കുന്നതിനുള്ള സ്വാതന്ത്യവും, അത് മതവിശ്വാസമോ നിരീശ്വരവാദമോ രാഷ്ട്രീയ തത്വശാസ്ത്രമോ എന്തായാലും ജനാധിപത്യക്രമത്തില്‍ മനുഷ്യാവകാശത്തില്‍നിന്ന് അന്യമല്ല. ഇന്ത്യയില്‍ ജീവിക്കുന്ന ഏതൊരു മനുഷ്യനും തനിക്ക് ഇഷ്ടമുള്ള മതവിശ്വാസമോ രാഷ്ട്രീയവിശ്വാസമോ പിന്‍തുടരുന്നതിനും അതു പ്രചരിപ്പിക്കുന്നതിനുമുള്ള സ്വാതന്ത്ര്യവുമുണ്ട്.

വിശ്വാസത്തിന് സാമൂഹികമായ മാനങ്ങള്‍ ഉണ്ടെങ്കില്‍ത്തന്നെയും അതും വ്യക്തിയുടെ സ്വകാര്യമായ സ്വാതന്ത്ര്യത്തില്‍പ്പെട്ട ഒന്നാണ്. ഒരു വിശ്വാസത്തില്‍നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റത്തിന് മറ്റൊരാളുടെ പ്രേരണ സഹായകമായേക്കാം. എന്നാല്‍ തീരുമാനം വ്യക്തിയുടേതുമാത്രമാണ്; അതിനുള്ള സ്വാതന്ത്ര്യം അവന്/അവള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. ആ നിലയ്ക്ക് മതപരിവര്‍ത്തനത്തെ എതിക്കാന്‍ ആര്‍ക്കും സാദ്ധ്യമല്ല. എന്നാല്‍ പ്രലോഭനം, ഭീഷണി, തെറ്റിദ്ധരിപ്പിക്കല്‍ എന്നിവ മതപരിവര്‍ത്തനത്തിന് കാരണമാകുന്നുണ്ടെങ്കില്‍ അത് എതിര്‍ക്കപ്പെടേണ്ടതാണ്. വിശ്വസിക്കാനുള്ള തുല്യാവകാശം എന്ന ഭരണഘടനാ തത്വത്തിന് എതിരാണ് നിര്‍ബന്ധിത മതപരിവര്‍ത്തനം. ആ നിലയ്ക്ക് വി.എച്ച്.പി.യുടെ നേതൃത്വത്തില്‍ ഒറീസ്സയിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും നടക്കുന്ന റീകണ്‍സര്‍വേഷന്‍ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കപ്പെടേണ്ടതാണ്.

മതപ്രചാരണം ക്രിസ്തുമതം അതിന്‍റെ ഒരു പ്രധാന ദൗത്യമായി കണക്കാക്കിയിട്ടുണ്ട്. മത്തായിയുടെ സുവിശേഷം 28:19-20 വാക്യങ്ങളില്‍ ഇങ്ങനെ കാണുന്നു. “ആകയാല്‍ നിങ്ങള്‍ പോയി സകല ജനതകളെയും പഠിപ്പിക്കുക; പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അവരെ ജ്ഞാനസ്നാനപ്പെടുത്തുക; ഞാന്‍ നിങ്ങളോട് കല്പിച്ചിട്ടുള്ളതെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുക.” കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങള്‍ക്കുള്ളില്‍ ക്രിസ്തുമതം അംഗസംഖ്യയില്‍ ലോകത്തിലെ ഏറ്റവും വലിയ മതമായി മാറിയതും ഈ പ്രചരണസ്വഭാവം കൊണ്ടാണ് എന്നതില്‍ സംശയമില്ല.

ഇതരമതങ്ങളോടുള്ള ക്രൈസ്തവ സമീപനം:
എന്നാല്‍ കത്തോലിക്കാ സഭ, ക്രിസ്തുമത പ്രചാരണത്തോടൊപ്പം തന്നെ മറ്റു സഭാവിഭാഗങ്ങളെ മാര്‍പ്പാപ്പയുടെ അധീനതയിലേക്കു കൊണ്ടുവരിക എന്ന ഒരു തന്ത്രമാണ് പഴയകാലത്ത് സ്വീകരിച്ചുപോന്നത്. കേരളത്തിന്‍റെ തീരപ്രദേശത്തേക്കുള്ള മുക്കുവരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തുന്നതില്‍ പോര്‍ട്ടുഗീസ് പിന്‍ബലമുണ്ടായിരുന്ന കത്തോലിക്കാസഭ ഏറെ വിജയിച്ചു. അതോടൊപ്പം തന്നെ കേരളത്തില്‍ നൂറ്റാണ്ടുകളായി നിലനിന്നുപോന്ന ഒരു സ്വതന്ത്ര ക്രൈസ്തവ സഭയെ ബലപയോഗത്തിലൂടെ മാര്‍പ്പാപ്പയുടെ അധീനതയില്‍ ആക്കുന്നതില്‍ അവര്‍ ഭാഗികമായി വിജയിക്കുകയും ചെയ്തു. ഇത് ക്രൈസ്തവരെ റോമാ അധീശത്വത്തിലേക്ക് പരിവര്‍ത്തനം നടത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായിരുന്നു. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ ചരിത്രത്തില്‍ നിന്ന് എടുത്തുകാട്ടാന്‍ കഴിയും. എന്നാല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം കത്തോലിക്കാസഭയുടെ നിലപാടില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായതായി കാണുവാന്‍ കഴിയും. ഇതരമതങ്ങളെയും സഭാവിഭാഗങ്ങളെയും ആദരിക്കുന്ന ഒരു സമീപനം അവര്‍ വളര്‍ത്തിയെടുക്കുകയുണ്ടായി. മറ്റു സഭകള്‍ക്ക് മാതൃകയാക്കാവുന്ന നിരവധി സമീപനങ്ങള്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണ രേഖകളില്‍ ഉണ്ട്. ഇതരമതങ്ങളോടുള്ള കത്തോലിക്കാ സഭയുടെ ബന്ധം സംബന്ധിച്ചുള്ള പ്രഖ്യാപനം ഇവയില്‍ ഏറെ പ്രധാനമാണ്. ക്രിസ്തുമതം ഉണ്ടാകുന്നതിനു മുമ്പുതന്നെ നിരവധി മതങ്ങള്‍ മനുഷ്യനെ സംസ്കരിക്കാന്‍ യത്നിച്ചിരുന്നു എന്നും അവയില്‍ കാണുന്ന നന്മകളെ വിലമതിക്കാനും സ്വാംശീകരിക്കാനും തയ്യാറാവണമെന്നും ഉദ്ബോധിപ്പിക്കുന്നതാണ് ഈ പ്രഖ്യാപനം. ക്രിസ്തുമതത്തിന് മറ്റു മതങ്ങളോട് ഒത്തിണങ്ങിപ്പോകാവുന്ന മേഖലകള്‍ അന്വേഷിക്കുകയാണ് ഈ പ്രഖ്യാപനത്തിലൂടെ കത്തോലിക്കാസഭ ചെയ്യുന്നത്. ഇതരമതങ്ങളിലെ ഈശ്വരബോധത്തെക്കുറിച്ച് പ്രഖ്യാപനം ഇങ്ങനെ പറയുന്നു: “ഹിന്ദുമതത്തില്‍ മനുഷ്യര്‍ ദൈവിക രഹസ്യത്തെപ്പറ്റി ധ്യാനിക്കുന്നു. ആ ദിവ്യരഹസ്യങ്ങള്‍ അക്ഷയമായ പുരാണേതിഹാസങ്ങളിലൂടെയും ഉദാത്തമായ ദാര്‍ശനികാന്വേഷണങ്ങളിലൂടെയും അവര്‍ ആവിഷ്കരിക്കുന്നു. ഇതുപോലെതന്നെ മനുഷ്യജീവിതത്തില്‍ അനുഭവപ്പെടുന്ന ആകുലതകളില്‍നിന്നും മുക്തി നേടാനാണ് മനുഷ്യര്‍ പണിപ്പെടുന്നത്. അതിനവര്‍ അവലംബിക്കുന്ന മാര്‍ഗ്ഗങ്ങളാണ് താപസജീവിതം, അഗാധ ധ്യാനം, സ്നേഹത്തോടും സുപ്രതീക്ഷയോടുംകൂടി ദൈവത്തിലേയ്ക്കുള്ള പ്രയാണം എന്നിവ. ബുദ്ധമതത്തിലെ വിവിധ വിഭാഗങ്ങളിലെല്ലാം പരിണാമ വിധേയമായ ഈ പ്രപഞ്ചത്തിന്‍റെ മൗലികമായ അപര്യാപ്തത തുറന്നു സമ്മതിക്കുന്നുണ്ട്. ഭക്തിപൂര്‍വ്വകവും വിശ്വാസപൂര്‍ണ്ണവുമായ ചൈതന്യത്തോടെ ചരിക്കുന്ന മനുഷ്യന് സര്‍വ്വതന്ത്ര സ്വതന്ത്രമായ ഒരു സ്ഥിതിയില്‍ എത്തിച്ചേരാനോ സ്വപരിശ്രമങ്ങളോ അമാനുഷിക സഹായമോ വഴി പരമപ്രകാശനം നേടാനും കഴിയുന്ന ഒരു മാര്‍ഗ്ഗത്തെപ്പറ്റി അത് പഠിപ്പിക്കുകയും ചെയ്യുന്നു. ഇതുപോലെ ലോകത്തിലെവിടെയുമുള്ള മറ്റു മതങ്ങളുടെയും ശ്രമം മനുഷ്യന്‍റെ ഹൃദയാസ്വസ്ഥതകള്‍ ശമിപ്പിക്കാനാണ്. അതിന് അവ വിവിധ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നു. ഈ മാര്‍ഗ്ഗങ്ങളാണ് മതതത്വങ്ങള്‍, ജീവിതപ്രമാണങ്ങള്‍, മതകര്‍മ്മങ്ങള്‍ ആദിയായവ………”

ഇതരമതങ്ങളോടുള്ള ആദരവ് വ്യക്തമാക്കിയശേഷം സഭാംഗങ്ങളെ ഇപ്രകാരം ആഹ്വാനം ചെയ്യുന്നു: “ഇതരമതാനുയായികളുമായി വിവേകത്തോടും സ്നേഹത്തോടുംകൂടി വിശ്വാസത്തിനും ക്രിസ്തീയ ജീവിതത്തിനും സാക്ഷ്യം വഹിച്ചുകൊണ്ട് സംഭാഷണത്തിലും സഹകരണത്തിലും ഏര്‍പ്പെടാന്‍ അവരില്‍ ദൃശ്യമാകുന്ന ആദ്ധ്യാത്മികവും ധാര്‍മ്മികവുമായ നന്മകളും, സാമൂഹിക സാംസ്കാരിക മൂല്യങ്ങളും അംഗീകരിച്ച് പരിരക്ഷിക്കുകയും അഭിവൃദ്ധമാക്കുകയും ചെയ്യണമെന്നാണ് സഭയുടെ ഉദ്ബോധനം.”

ഇസ്ലാം മതത്തോടുള്ള ആദരവ് വെളിപ്പെടുത്തിയശേഷം പ്രഖ്യാപനം ഇങ്ങനെ പറയുന്നു: “കഴിഞ്ഞ പല നൂറ്റാണ്ടുകളിലും ക്രൈസ്തവരും മുഹമ്മദീയരും തമ്മിലുണ്ടായിട്ടുള്ള കലഹങ്ങളും ശത്രുതകളും കുറച്ചൊന്നുമല്ല. എങ്കിലും കഴിഞ്ഞതെല്ലാം അപ്പാടെ വിസ്മരിക്കണമെന്നാണ് പ. സുന്നഹദോസിന്‍റെ ആഹ്വാനം മാത്രമല്ല, പരസ്പരം ധാരണ സൃഷ്ടിക്കുന്നതിന് ഇരുവരും ആത്മാര്‍ത്ഥമായി പരിശ്രമിക്കണമെന്നാണ് സുന്നഹദോസ് എല്ലാവരെയും ഉദ്ബോധിപ്പിക്കുന്നത്. അതോടൊപ്പംതന്നെ മാനവസമുദായത്തിനുവേണ്ടി സാമൂഹ്യനീതിയും ധാര്‍മ്മികമൂല്യങ്ങളും സമാധാനവും സ്വാതന്ത്ര്യവുമെല്ലാം ഇരുകൂട്ടരും യോജിച്ചുനിന്ന് സംരക്ഷിക്കുകയും പ്രവൃദ്ധമാക്കുകയും വേണം.”

മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള ഡബ്ലിയു.സി.സി. പ്രഖ്യാപനം:
ഇതരമതങ്ങളെ ശപിച്ചുതള്ളിയിരുന്ന പഴയ സമീപനത്തില്‍നിന്നും കത്തോലിക്കാസഭ വിപ്ലവകരമായി മുന്നേറിയിരിക്കുന്നു എന്നതിന്‍റെ തെളിവാണ് ഈ രേഖ. മറ്റ് പ്രോട്ടസ്റ്റന്‍റ് സഭകളോ ഓര്‍ത്തഡോക്സ് സഭയോ ഇത്തരത്തില്‍ ഇതരമതങ്ങളോടുള്ള സമീപനത്തെ സംബന്ധിച്ച് ഏതെങ്കിലും രേഖകള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന് നിശ്ചയമില്ല. എന്നാല്‍ സഭകളുടെ ലോക കൗണ്‍സില്‍ (ണഇഇ) മതപരിവര്‍ത്തനത്തെ സംബന്ധിച്ച് നടത്തിയ ഒരു പ്രഖ്യാപനം ശ്രദ്ധേയമാണ്. 1997-ല്‍ വാരണാസിയില്‍ കൂടിയ ഡബ്ലിയു.സി.സി. കണ്‍സള്‍ട്ടേഷന്‍ മതപരിവര്‍ത്തനത്തെക്കുറിച്ച് പുറപ്പെടുവിച്ച രേഖ ഇങ്ങനെ പറയുന്നു: “ഒരു മതത്തില്‍നിന്ന് മറ്റൊന്നിലേക്ക് ആളുകളെ ബലം പ്രയോഗിച്ചോ, സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ പ്രലോഭനങ്ങളാലോ, വിപുലമായ പരസ്യപ്രചാരണ മാര്‍ഗ്ഗങ്ങളുപയോഗിച്ചോ ചിലപ്പോള്‍ പുറമേനിന്നുള്ള സാമ്പത്തിക കേന്ദ്രങ്ങളുടെ സഹായത്താലോ മാറ്റുന്നതിനുള്ള ശ്രമമെന്ന നിലയില്‍ മതപരിവര്‍ത്തനം മനസ്സിലാക്കപ്പെട്ടിട്ടുണ്ട്. ക്രിസ്ത്യാനികളോ ഹിന്ദുക്കളോ ആരുതന്നെ ആയാലും ഇത്തരത്തിലുള്ള മതപരിവര്‍ത്തനത്തെ ഈ സമ്മേളനം അപലപിക്കുന്നു. മതത്തിന്‍റെ യഥാര്‍ത്ഥ സ്വത്വത്തോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്ന ആളുകള്‍ എന്ന നിലയില്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ അത്തരത്തിലുള്ള പ്രവര്‍ത്തനത്തില്‍നിന്നും വിട്ടുനില്‍ക്കുകയും മതവൈവിദ്ധ്യം ദൈവത്തിന്‍റെ ദാനമാണെന്ന് അംഗീകരിക്കുകയും ചെയ്യുന്നു.”

ന്യൂനപക്ഷ പീഢനം ബി.ജെ.പിയുടെ രാഷ്ട്രീയതന്ത്രം
ഇതരമതങ്ങളോട് ഇത്തരത്തില്‍ വിശാലവും തുറന്നതുമായ സമീപനം പുലര്‍ത്തിയിട്ടും ഇന്ത്യയിലെ ക്രൈസ്തവസഭകള്‍ വിശ്വഹിന്ദു പരിഷത്തിന്‍റെയും ആര്‍.എസ്.എസിന്‍റെയും എതിര്‍പ്പിനെ നേരിടേണ്ടിവരുന്നു എന്നത് അദ്ഭുതകരമായി തോന്നുന്നു. എന്നാല്‍ ഇതും ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ സ്വാഭാവിക പ്രതികരണമെന്നതിനെക്കാള്‍ വര്‍ഗ്ഗീയവും ഫാസിസ്റ്റ് മനോഭാവം വച്ചുപുലര്‍ത്തുന്നതുമായ ചില സംഘടനകളുടെ ബോധപൂര്‍വ്വമായ പ്രവര്‍ത്തനമാണ് എന്നു മനസ്സിലാക്കുകയാണ് വേണ്ടതും.

ബി.ജെ.പി. പാര്‍ലമെന്‍റിലെ മുഖ്യ പ്രതിപക്ഷ കക്ഷിയായ കാലം മുതല്‍തന്നെ ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ ആക്കം കൂട്ടി. ബാബറി മസ്ജിദ് തകര്‍ക്കുക എന്ന ചിരകാല സ്വപ്നം സാക്ഷാത്ക്കരിച്ചതോടെ കൂടുതല്‍ ആത്മവിശ്വാസം നേടിയ സംഘപരിവാര്‍ സംഘടനകള്‍ പിന്നീട് ന്യൂനപക്ഷങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി. ദേവാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍, കന്യാസ്ത്രീകള്‍ക്കും പുരോഹിതന്മാര്‍ക്കുമെതിരെയുള്ള ആക്രമണങ്ങള്‍, കൊലപാതകങ്ങള്‍ ഇങ്ങനെ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന നിരവധി സംഭവങ്ങള്‍ അരങ്ങേറാന്‍ തുടങ്ങി. 1964 നും 1996 നും ഇടയ്ക്കുള്ള 32 വര്‍ഷക്കാലത്ത് ക്രിസ്ത്യാനികള്‍ക്കെതിരായി ഉണ്ടായ ആക്രമണങ്ങളില്‍ 38 കേസുകളുണ്ട്. എന്നാല്‍ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ 136 കേസ്സുകള്‍ ഉണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതിനും പുറമെയാണ് ഓസ്ട്രേലിയന്‍ മിഷനറിയായിരുന്ന ഗ്രഹാം സ്റ്റെയിനിനെയും കുട്ടികളെയും ചുട്ടുകൊന്ന സംഭവം. ഇതിലെല്ലാം സംഘ്പരിവാര്‍ സംഘടനകളായ വി.എച്ച്.പി, ആര്‍.എസ്.എസ്, ബജ്റംഗ്ദള്‍ എന്നീ സംഘടനകളുടെ പങ്ക് വ്യക്തമായിട്ടുണ്ട്.

പ്രമുഖ ചരിത്രകാരനായ ഡോ. കെ.എന്‍. പണിക്കര്‍ ഇതേക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “കഴിഞ്ഞ ഒരു വര്‍ഷക്കാലം ഇന്ത്യയിലുടനീളം ക്രിസ്തുമതാനുയായികള്‍ക്കെതിരെയും അവരുടെ വസ്തുവകകള്‍ക്കെതിരെയും നൂറിലധികം ആക്രമണങ്ങള്‍ ഉണ്ടായി. മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള ഈ അക്രമപ്രവര്‍ത്തനങ്ങളുടെ കാലവും കേന്ദ്രത്തില്‍ ബി.ജെ.പി.യുടെ നേതൃത്വത്തില്‍ ഗവണ്‍മെന്‍റ് രൂപീകരിക്കപ്പെട്ട കാലവും പരസ്പരം ഒത്തുവരുന്നു. ഈ ആക്രമണങ്ങള്‍, ക്രിസ്ത്യാനികള്‍ ഉള്‍പ്പെട്ട ഏതെങ്കിലും വര്‍ഗ്ഗീയ ലഹളകളുടെ ഫലമായി ഉണ്ടായ യാദൃശ്ചിക സംഭവങ്ങളല്ല. യാതൊരു പ്രകോപനവുമില്ലാതെ സംഘ്പരിവാറിന്‍റെ സ്വയംസേവകരായ ആജ്ഞാനുവര്‍ത്തികള്‍ നടത്തിയ ആക്രമണങ്ങളും തീവെയ്പ്പുകളും ഭീഷണിപ്പെടുത്തലുകളുമായിരുന്നു അവ. മിഷനറിമാരെ പൊതുനിരത്തുകളിലൂടെ നഗ്നരാക്കി നടത്തി; ജീവനോടെ അഗ്നിക്കിരയാക്കി; കന്യാസ്ത്രീകളെ കൂട്ടമാനഭംഗപ്പെടുത്തലിന് ഇരയാക്കി; ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടു; വേദപുസ്തകവും ക്രിസ്തുമതസംബന്ധമായ ഗ്രന്ഥങ്ങളും അഗ്നിക്ക് ഇരയാക്കി. ശാന്തരായി കഴിഞ്ഞിരുന്ന ഒരു മതവിഭാഗത്തിന്‍റെ നേര്‍ക്ക് മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള അക്രമങ്ങള്‍ രാജ്യത്തെ അപമാനിതമാക്കിയപ്പോള്‍ സംഘ്പരിവാര്‍ നേതാക്കള്‍ ഈ ആക്രമണങ്ങള്‍ക്ക് കാരണം മതപരിവര്‍ത്തനമാണെന്ന് ആരോപിച്ചു. അടല്‍ബിഹാരി വാജ്പേയി ഇതേക്കുറിച്ച് ഒരു പൊതു ചര്‍ച്ച വേണമെന്ന് വാദിച്ചു; മറ്റൊരു കൂട്ടര്‍ മതപരിവര്‍ത്തനം നിരോധിക്കണമെന്നും വാദിച്ചു. (ദി കണ്‍സേണ്‍ഡ് ഇന്‍ഡ്യന്‍സ് ഗൈഡ് റ്റു കമ്മ്യൂണലിസം, ആമുഖം പുറം തഢക)

വി.എച്ച്.പി.യുടെ സമീപനങ്ങള്‍
ക്രൈസ്തവരുടെ മതപ്രചാരണത്തെയും മതപരിവര്‍ത്തന പരിപാടികളെയും എതിര്‍ക്കുക എന്ന ലക്ഷ്യമാണ് വി.എച്ച്.പി. അതിന്‍റെ കര്‍മ്മപരിപാടികളില്‍ പ്രാരംഭകാലം മുതല്‍തന്നെ മുന്‍തൂക്കം നല്‍കിയിരുന്നത്. ഹിന്ദുധര്‍മ്മത്തെ പരിരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ വി.എച്ച്.പി. അതിന്‍റെ രൂപീകരണത്തിനുശേഷം ആദ്യം ആവശ്യപ്പെട്ടത് മിഷണറിമാരെ ഇന്ത്യയില്‍ നിന്ന് പുറത്താക്കാനും അവരുടെ ഇന്ത്യയിലേക്കുള്ള വരവ് തടയുന്നതിനുമായിരുന്നു. ക്രിസ്ത്യന്‍ മിഷനറിമാര്‍ വന്‍തോതില്‍ മതപരിവര്‍ത്തനം നടത്തുന്നു എന്നും നോര്‍ത്ത് ഈസ്റ്റേണ്‍ സംസ്ഥാനങ്ങളില്‍ ഗോത്രവര്‍ഗ്ഗക്കാരെ മതപരിവര്‍ത്തനം ചെയ്യുകയും അവരെ വൃത്തികെട്ട പടിഞ്ഞാറന്‍ സംസ്കാരത്തിലേക്ക് നയിക്കുകയും ചെയ്യുന്നു എന്നുമായിരുന്നു അവരുടെ ആരോപണം. ക്രിസ്തുമതം സ്വീകരിച്ച ഗോത്രവര്‍ഗ്ഗക്കാരെ ഹിന്ദുക്കളാക്കുന്നതിനുള്ള പദ്ധതികള്‍ വി.എച്ച്.പി. ആവിഷ്കരിച്ചു. 1971-ല്‍ ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നതിന് ‘വനവാസി കല്യാണ്‍ കേന്ദ്ര സമിതി’ എന്നൊരു സംഘടന രൂപീകരിച്ചുകൊണ്ട് അവര്‍ റീകണ്‍സര്‍വേഷന് നേതൃത്വം നല്‍കി. 1985-ല്‍ ഹിന്ദുക്കളെ പരിവര്‍ത്തനപ്പെടുത്തുന്നത് തടയുന്നതിന് നിയമം കൊണ്ടുവരണമെന്നും ഇന്ത്യയിലേക്ക് വിദേശത്തുനിന്ന് പണം എത്തുന്നത് തടയണമെന്നും അവര്‍ ആവശ്യപ്പെട്ടു. പിന്നീട് ഇങ്ങോട്ടുള്ള കാലങ്ങളില്‍, ക്രിസ്ത്യാനികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ബദലായി പ്രൈമറി ഹെല്‍ത്ത് സെന്‍ററുകള്‍, പ്രൈമറി സ്കൂളുകള്‍, കമ്മ്യൂണിറ്റി സെന്‍ററുകള്‍, ഹോസ്റ്റലുകള്‍ എന്നിവ സ്ഥാപിച്ചുകൊണ്ട് ഗിരിവര്‍ഗ്ഗക്കാര്‍ക്കും ഗോത്രവര്‍ഗ്ഗക്കാര്‍ക്കും ഇടയില്‍ അവര്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. സാമൂഹികസേവനത്തിലൂടെ ക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനം നടത്തുകയാണ് എന്ന ധാരണയാണ് ഇതിനു പ്രേരകമായത്. ക്രിസ്ത്യാനികളുടെ പ്രവര്‍ത്തനങ്ങളെ ഒരു വശത്തുകൂടെ അവര്‍ എതിര്‍ക്കുകയും മറ്റൊരു വശത്തുകൂടെ അനുകരിക്കുകയും ചെയ്തു എന്നത് ഒരു വിരോധാഭാസമാണ്.

ക്രിസ്ത്യാനികള്‍ മനുഷ്യസ്നേഹത്താല്‍ പ്രചോദിതമായി ക്രൈസ്തവസാക്ഷ്യം എന്ന നിലയില്‍ സാമൂഹികസേവനം നടത്തിയപ്പോള്‍ വി.എച്ച്.പി. ക്രിസ്ത്യാനികളുടെ പ്രവര്‍ത്തനങ്ങളെ നേരിടുന്നതിനാണ് സാമൂഹികസേവനത്തില്‍ ഏര്‍പ്പെട്ടത്. ബി.ജെ.പി. അധികാരത്തില്‍ എത്തിയപ്പോള്‍ ക്രിസ്ത്യന്‍ മിഷണറിമാരെ നേരിട്ട് ആക്രമിക്കുന്ന സ്ഥിതിയിലേക്കെത്തി വി.എച്ച്.പി.യുടെ പ്രവര്‍ത്തനങ്ങള്‍. ഹിന്ദുത്വത്തിനുവേണ്ടി അവര്‍ ദേശവ്യാപകമായി ആഹ്വാനം മുഴക്കുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവണ്‍മെന്‍റിന്‍റെ പിന്തുണ ലഭിക്കുകയും ചെയ്തു. ഇതിന് മറ്റൊരു രാഷ്ട്രീയ കാരണവും കൂടി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ബി.ജെ.പി.യുടെ രാഷ്ട്രീയ പിന്തുണ പ്രധാനമായും മധ്യവര്‍ഗ്ഗക്കാരും സമ്പന്നവിഭാഗങ്ങളുമാണ്. എന്നാല്‍ ഇവരുടെ പിന്തുണ കൊണ്ടു മാത്രം പാര്‍ലമന്‍റിലെ ഭൂരിപക്ഷം അസാദ്ധ്യമായിരുന്നു. മതന്യൂനപക്ഷങ്ങളും താഴ്ന്ന ജാതിയില്‍പ്പെട്ടവരുമായ ആളുകള്‍ ബി.ജെ.പി.ക്ക് അപ്രാപ്യരായതുകൊണ്ട് ആ വിടവ് നികത്തുന്നതിന് അവര്‍ക്ക് ഗിരിവര്‍ഗ്ഗക്കാരെയും ഗോത്രവര്‍ഗ്ഗക്കാരെയും ആവശ്യമായിരുന്നു. ഈ ഒരു ലക്ഷ്യം വച്ചുകൊണ്ടാണ് ഗിരിവര്‍ഗ്ഗപ്രദേശങ്ങളില്‍ സാമൂഹികവും മതപരവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് വി.എച്ച്.പി. മുന്നിട്ടിറങ്ങിയത്. ഗിരിവര്‍ഗ്ഗക്കാരെ ഹിന്ദുത്വത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും അവരെ സംഘ്പരിവാറിന്‍റെ അണികളാക്കി മാറ്റിക്കുകയുമായിരുന്നു അവരുടെ മുഖ്യ ലക്ഷ്യം.

എന്നാല്‍ ഈ പ്രദേശങ്ങളില്‍ വളരെക്കാലം മുമ്പെതന്നെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ജനങ്ങളുടെ അഭിനന്ദനം ഏറെ പിടിച്ചുപറ്റുകയുകയും ചെയ്ത ക്രൈസ്തവസംഘടനകള്‍ വി.എച്ച്.പി.ക്ക് ഒരു വിലങ്ങുതടിയായി തോന്നിയതില്‍ അത്ഭുതമില്ല. ക്രിസ്ത്യാനികളെ ആ പ്രദേശങ്ങളില്‍ നിന്ന് തുരത്തുകയും അവരെ അപമാനിതരാക്കുകയും ചെയ്താല്‍ മാത്രമേ തങ്ങള്‍ക്കു നിലനില്പുള്ളൂ എന്ന് വി.എച്ച്.പി. കരുതിയതാണ് ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്താന്‍ അവരെ പ്രേരിപ്പിച്ചത്. അതിന് കാരണമായി അവര്‍ സൃഷ്ടിച്ച പുകമറ മതപരിവര്‍ത്തനം എന്ന ആരോപണവും!

മതസ്വാതന്ത്ര്യത്തോടുള്ള സര്‍ക്കാര്‍ സമീപനം:
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ കാലം മുതല്‍ തന്നെ ക്രിസ്ത്യാനികളുടെ മതപരമായ പ്രവര്‍ത്തനങ്ങളെ ഉന്നം വച്ചുകൊണ്ട് സ്റ്റേറ്റ് ഗവണ്‍മെന്‍റുകള്‍ പല നിയന്ത്രണങ്ങളും കൊണ്ടുവന്നിട്ടുണ്ട്. 1954-ല്‍ ആന്‍റി കണ്‍വേര്‍ഷന്‍ ബില്ല് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചെങ്കിലും അത് പരാജയപ്പെട്ടു. മിഷണറിമാര്‍ക്ക് ലൈസന്‍സിങ്ങ് ഏര്‍പ്പെടുത്തണമെന്നും മതപരിവര്‍ത്തനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ആ ബില്ല് അവതരിപ്പിക്കപ്പെട്ടത്. പിന്നീടുള്ള കാലങ്ങളില്‍ ഒറീസ്സ (1967), മദ്ധ്യപ്രദേശ് (1968) അരുണാചല്‍പ്രദേശ് (1978) എന്നീ സംസ്ഥാനങ്ങളില്‍ ‘മതസ്വാതന്ത്ര്യനിയമം’ എന്ന നിലയില്‍ ആന്‍റി കണ്‍വേര്‍ഷന്‍ ലോ നിലവില്‍ വന്നു. മദ്ധ്യപ്രദേശ്, ഒറീസ്സ എന്നിവിടങ്ങളില്‍ ധനികരായ പ്രഭുക്കന്മാരുടെ താത്പര്യപ്രകാരമാണ് ഇത്തരത്തിലുള്ള നിയമങ്ങള്‍ ഉണ്ടായത്. പട്ടികജാതിയിലും പട്ടികവര്‍ഗ്ഗത്തിലുമുളള ആളുകളെ എന്നും അടിമകളാക്കി നിലനിര്‍ത്തിക്കൊണ്ട് തങ്ങളുടെ താത്പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതു മാത്രമായിരുന്നു ഭൂവുടമകളുടെ ലക്ഷ്യം. മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനു പകരം മതപ്രചാരണവും അനുഷ്ഠാനവും നിയന്ത്രിക്കുകയാണ് ഈ നിയമങ്ങള്‍ ചെയ്യുന്നത്. അരുണാചല്‍പ്രദേശ് ഗവണ്‍മെന്‍റ് 1978-ല്‍ പാസ്സാക്കിയ ‘മതസ്വാതന്ത്ര്യനിയമ’ത്തില്‍ ഇങ്ങനെ പറയുന്നു: ‘ചീ ുലൃീിെ മെേൃെ രീി്ലൃേ ീൃ മലോേുേ ീേ രീി്ലൃേ, ലശവേലൃ റശൃലരഹ്യേ ീൃ ീവേലൃംശലെ മി്യ ുലൃീിെ ളൃീാ ശിറശഴലൃീൗെ ളമശവേ യ്യ ൗലെ ീള ളീൃവേ ീൃ യ്യ ശിറൗരലാലിേ ീൃ മി്യ ൃമേൗറൗലേിേ ാലമിെ ിീൃ മെേഹഹ മി്യ ുലൃീിെ മയീൗേ മി്യ ൗരെവ രീി്ലൃശെീി’ ഇതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാലുള്ള ശിക്ഷ രണ്ടു വര്‍ഷത്തെ കഠിന തടവും പതിനായിരം രൂപ പിഴയുമാണ്. ഈ നിയമത്തിന്‍റെ ചുവടു പിടിച്ചുകൊണ്ട് ഗുജറാത്ത് ഗവണ്‍മെന്‍റ് ഏൗഷമൃമേ എൃലലറീാ ീള ഞലഹശഴശീി ആശഹഹ എന്ന പേരില്‍ 1999 ല്‍ ഒരു ബില്ല് നിയമസഭയുടെ പരിഗണനയ്ക്കായി തയ്യാറാക്കുകയുമുണ്ടായി. മതപരിവര്‍ത്തനം നടന്നാല്‍ ജില്ലാ മജിസ്ട്രേറ്റ് അതേക്കുറിച്ച് ഒരു റിപ്പോര്‍ട്ട് ഗവണ്‍മെന്‍റിന് നല്‍കണമെന്ന് ഈ ബില്ല് അനുശാസിക്കുന്നു. ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസിനു മുകളിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഇതേക്കുറിച്ച് അന്വേഷിക്കേണ്ടതാണ്. പട്ടികജാതി/പട്ടികവര്‍ഗ്ഗങ്ങളില്‍പ്പെടുന്ന ആളുകളെ മതപരിവര്‍ത്തനം ചെയ്താല്‍ അതും ഗുരുതരമായ കുറ്റമായി കണക്കാക്കപ്പെടും.

തമിഴ്നാട്ടിലെ പുതിയ മതസ്വാതന്ത്രയനിയമം:

തമിഴ്നാട് ഗവണ്‍മെന്‍റ് ഈയിടെ പാസ്സാക്കിയ ‘എൃലലറീാ ീള ഞലഹശഴശീി അര’േ അരുണാചല്‍പ്രദേശ് ഗവണ്‍മെന്‍റ് പാസ്സാക്കിയതും ഗുജറാത്ത് ഗവണ്‍മെന്‍റിന്‍റെ പരിഗണനയില്‍ ഉള്ളതുമായ ‘ആന്‍റി കണ്‍വേര്‍ഷന്‍ ബില്ലി’ന്‍റെ മറ്റൊരു പതിപ്പു മാത്രമാണ്. ആ നിലയ്ക്ക് അതില്‍ പുതുമ ഒന്നുംതന്നെ ഇല്ല. എന്നാല്‍ ഇത് ക്രൈസ്തവരുടെ സ്വതന്ത്രമായ മതവ്യാപാരത്തിനും വലിയ തടസ്സങ്ങള്‍ സൃഷ്ടിക്കും എന്നതില്‍ തര്‍ക്കമില്ല. സഭകളുടെ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്വതന്ത്രവും നിര്‍ഭയവുമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇതുമൂലം നഷ്ടമാവുകയാണ് ചെയ്യുന്നത്.

എന്നാല്‍ ഇത്തരമൊരു നിയമം തമിഴ്നാട്ടില്‍ കൊണ്ടുവന്നത് മുഖ്യമന്ത്രി ജയലളിതയുടെ ബി.ജെ.പി. പ്രീണന നയത്തിന്‍റെ ഭാഗമായിട്ടാണ്. അതില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളത്. മതപരിവര്‍ത്തനത്തിനെതിരെ ശക്തമായ നടപടികള്‍ കൈക്കൊണ്ടു എന്ന് വരുത്തിത്തീര്‍ത്തതിലൂടെ ഹിന്ദുവര്‍ഗ്ഗീയവാദികളുടെ പിന്തുണ നേടിയെടുക്കുകയായിരുന്നു ജയലളിതയുടെ ലക്ഷ്യം. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തിരുന്നു. ഈ ബില്ലിനെ ബി.ജെ.പി. മാത്രമല്ല കാഞ്ചി കാമകോടി മഠാധിപതി ജയേന്ദ്ര സരസ്വതിയും അഭിനന്ദിച്ചിരിക്കുകയാണ്. മാത്രമല്ല, എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം നിയമങ്ങള്‍ കൊണ്ടുവരേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു. ഹിന്ദുവര്‍ഗ്ഗീയവാദികളുടെ പിന്തുണ നേടിക്കൊണ്ട് ദേശീയ മുന്നണിയിലേയ്ക്ക് ചേക്കേറാനുള്ള ജയലളിതയുടെ ഒരു രാഷ്ട്രീയ തന്ത്രമായിട്ടാണ് ഇതിനെ നിരീക്ഷകര്‍ കാണുന്നത്.

ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുക
ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യത്തിനു മേലുള്ള ഇത്തരം കടന്നുകയറ്റങ്ങള്‍ വരുംകാലങ്ങളില്‍ കൂടുതല്‍ ശക്തമാക്കാനാണ് സാദ്ധ്യത; പ്രത്യേകിച്ച്, ബി.ജെ.പി. മറ്റൊരു പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്ന സാഹചര്യത്തില്‍. രാജ്യം ഇന്നു നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളോ, ജനപ്പെരുപ്പമോ, തൊഴിലില്ലായ്മയോ ഒന്നുംതന്നെ ബി.ജെ.പി.യുടെയും സംഘ്പരിവാറിന്‍റെയും അജണ്ടയിലുള്ള മുഖ്യവിഷയങ്ങളല്ല. അവര്‍ എക്കാലത്തും മുഖ്യ ജനകീയ പ്രശ്നങ്ങളായി ഉയര്‍ത്തിക്കാട്ടിയിട്ടുള്ളത് മതപരിവര്‍ത്തനവും ‘മന്ദിരു’ം ‘മസ്ജിദു’ം ആയിരുന്നു. ന്യൂനപക്ഷ പീഡനത്തിലൂടെ ഭൂരിപക്ഷ പ്രീണനം എന്ന ഏറ്റവും സൗകര്യപ്രദമായ തന്ത്രമാണ് അധികാരത്തിനുള്ള എളുപ്പവഴിയായി അവര്‍ ഉപയോഗിച്ചുപോന്നിട്ടുള്ളത്. ഇതും ഇനിയുള്ള കാലത്തും ആവര്‍ത്തിക്കാനാണ് സാദ്ധ്യത.

അതുകൊണ്ട് ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത്, ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുമായിച്ചേര്‍ന്ന് മറ്റൊരു ബദല്‍ മുന്നണിക്ക് രൂപം കൊടുക്കുക എന്നതാണ്. ഇക്കാര്യത്തില്‍ ക്രൈസ്തവ സഭാവിഭാഗങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുകയും മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റു ന്യൂനപക്ഷ സമുദായങ്ങളെയും ഇന്ത്യയിലെ ജനസംഖ്യയില്‍ നല്ലൊരു ഭാഗം വരുന്ന ദളിതരെയും ഒന്നിച്ച് അണിനിരത്തിക്കൊണ്ട് ഒരു ജനാധിപത്യ മതേതരമുന്നണി രൂപീകരിക്കുകയും ചെയ്താല്‍ നന്നായിരിക്കും.
ഇതോടൊപ്പംതന്നെ, മതപരിവര്‍ത്തനത്തോട് ഇന്ത്യയിലെ വിവിധ സഭാവിഭാഗങ്ങളുടെ സമീപനം എന്താണ് എന്നതിനെക്കുറിച്ച് ആഴത്തിലുള്ള ഒരു വിലയിരുത്തല്‍ അത്യാവശ്യമാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനമോ സാമ്പത്തിക സഹായങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള മതപരിവര്‍ത്തനമോ നടക്കുന്നുണ്ടെങ്കില്‍ അത് എതിര്‍ക്കപ്പെടേണ്ടതാണ്. മതപരിവര്‍ത്തനകാര്യത്തില്‍ വി.എച്ച്.പി.യുടെ ഒരു മുഖ്യ ആരോപണം വിദേശരാജ്യങ്ങളില്‍ നിന്ന് – പ്രത്യേകിച്ചും അമേരിക്കയില്‍നിന്നും യൂറോപ്പില്‍ നിന്നും – കണക്കില്ലാത്ത പണം ഇന്ത്യയിലേക്ക് മതപരിവര്‍ത്തനത്തിനായി എത്തുന്നുണ്ട് എന്നാണ്. സാമൂഹിക സേവനത്തിന്‍റെ പേരില്‍ ഈ പണം മതപരിവര്‍ത്തനത്തിനായി ഉപയോഗിക്കുന്നു എന്നാണ് അവരുടെ വാദം. ഇത് പൂര്‍ണ്ണമായും ശരിയാണോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഭൂരിപക്ഷാനുയായികള്‍ക്ക് സംശയമുണ്ട്. ചില ഇവാന്‍ജലിക്കല്‍ സഭാവിഭാഗങ്ങള്‍ക്ക്’ചര്‍ച്ച് പ്ലാന്‍റിംഗ്’ ഒരു മുഖ്യദൗത്യമായി ഏറ്റെടുത്തിരിക്കുന

നു. അമേരിക്കയിലെ ചില തിയോളജിക്കല്‍ കോളേജുകള്‍ ‘ചര്‍ച്ച് പ്ലാന്‍റിംഗില്‍’ എം.എ. ബിരുദം നല്‍കുന്നുണ്ട്. ഇതൊക്കെ സംഘടിതമായ മതപരിവര്‍ത്തന ശ്രമങ്ങള്‍ പലയിടങ്ങളിലും നടക്കുന്നുണ്ട് എന്നതിന് തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നു.

മതപരിവര്‍ത്തനം: പുനര്‍വിചിന്തനം ആവശ്യം
ഈ സാഹചര്യത്തില്‍ മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള ഇന്ത്യയിലെ സഭകളുടെ കാഴ്ചപ്പാട് എന്താണ് എന്ന് ഒരു പുനര്‍വിചിന്തനം നടത്തേണ്ടത് അത്യാവശ്യമാണ്. ക്രൈസ്തവദൗത്യത്തില്‍ മതപരിവര്‍ത്തനത്തിന് എത്രമാത്രം പ്രാധാന്യമുണ്ട് എന്നത് ഗൗരവമായി ആലോചിക്കേണ്ടിയിരിക്കുന്നു. മതപ്രചാരണം നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ഒരു പ്രത്യേക മതത്തിന്‍റെ അനുയായി ആകണമോ എന്നു തീരുമാനിക്കാനുള്ള അവകാശം വ്യക്തിക്കു മാത്രമുള്ളതാണ്. അത് വ്യക്തിയുടെ ഇച്ഛയ്ക്ക് സ്വതന്ത്രമായി വിടുന്ന സമീപനം മതപരിവര്‍ത്തനം ഗൗരവമായി കരുതുന്ന സഭാവിഭാഗങ്ങള്‍ കൈക്കൊള്ളണം. അതില്‍ സാമ്പത്തികമോ മറ്റേതെങ്കിലും വിധത്തിലോ ഉള്ള പ്രലോഭനങ്ങള്‍ ഉണ്ടാകരുത്.
ക്രൈസ്തവസാക്ഷ്യം എന്ത്?
ഇവയെക്കാളൊക്കെ ഉപരിയായി ഇന്ത്യയിലെ സഭകള്‍ ഗൗരവമായി ചിന്തിക്കേണ്ട ഒരു കാര്യം, ഇന്ത്യയിലെ 80 0-ല്‍ അധികം വരുന്ന ദരിദ്ര ജനവിഭാഗത്തിന്‍റെ ഉന്നമനത്തിനും അവര്‍ക്ക് ലഭ്യമാകേണ്ട സാമൂഹ്യനീതിക്കും വേണ്ടി സഭകള്‍ എന്തെങ്കിലും കാര്യമായി ചെയ്യുന്നുണ്ടോ എന്നതാണ്. ദരിദ്രരെ എങ്ങനെ ഉദ്ധരിക്കാം എന്നതിനെക്കുറിട്ട് ചര്‍ച്ചകള്‍ക്കായി സഭകളും എക്യുമെനിക്കല്‍ പ്രസ്ഥാനങ്ങളും പണവും സമയവും ഏറെ വിനിയോഗിക്കുന്നുണ്ടെങ്കിലും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ വളരെ കുറവാണ്. മതപരിവര്‍ത്തനം എന്ന ലക്ഷ്യത്തിന് ഏറെ പ്രാധാന്യം നല്‍കാതെ, ഇന്നത്തെ സാമൂഹിക – രാഷ്ട്രീയ – സാമ്പത്തിക പരിതഃസ്ഥിതിയില്‍ ക്രൈസ്തവസാക്ഷ്യം എപ്രകാരം തെളിയിക്കാനാകും എന്നതിനെക്കുറിച്ച് സഭകള്‍ ഗൗരവമായി ആലോചിക്കേണ്ടിയിരിക്കുന്നു.