കുന്നംകുളം ∙ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസിന്റെ ചരമ ദ്വിശതാബ്ദി സമാപന സമ്മേളനത്തിന്റെ ഭാഗമായി എംജിഒസിഎസ്എം നാളെ (19.11.2016) ദീപശിഖ പ്രയാണം നടത്തും. ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലിൽനിന്നു വൈകിട്ട് നാലിന് ആരംഭിക്കുന്ന ദീപശിഖ പ്രയാണത്തിനു കുന്നംകുളം, പഴഞ്ഞി എന്നീ മേഖലകളിലെ വിവിധ പള്ളികളിൽ സ്വീകരണം നൽകും. ഒൻപതിന് അടുപ്പുട്ടി സെന്റ് ജോർജ് പള്ളിയിലാണു സമാപനം. ഞായറാഴ്ചയാണ് ആഗോള സമാപന സമ്മേളനം