കുവൈറ്റ് മഹാ ഇടവകയുടെ ആദ്യഫല പെരുന്നാൾ

flyer-1 flyer-2

കുവൈറ്റ് സെന്റ്. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആദ്യഫല പെരുന്നാൾ ഓക്ടോബർ 28 നു നടക്കും.രാവിലെ 8 മുതൽ വൈകിട്ട് 7 വരെ നടക്കുന്ന പെരുന്നാളിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മലബാർ ഭദ്രാസനാധിപൻ ഡോ. സെഖറിയാ മാർ തെയോഫിലോസ് മെത്രാപ്പോലീത്ത ,  കണ്ടനാട് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്തനാസിയോസ്,   കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ സുനിൽ ജെയിൻ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. ഇടവകയിലെ പ്രാർത്ഥനാ യോഗങ്ങൾ  സണ്ടേസ്കൂൾ കുട്ടികൾ  എന്നിവർ അവതരിപ്പിക്കുന്ന  വിവിധ കലാ സാംസ്ക്കാരിക പരിപാടികൾ ,  സാംസ്ക്കാരിക സമ്മേളനം .  പെരുന്നാളിനോടനുബന്ധിച്ച് നിർമ്മിക്കുന്ന “ശുദ്ധൻ” എന്ന പ്രാർത്ഥനാ ഗാനത്തിന്റെ പ്രകാശനം   ,   പെരുന്നാൾ സുവനീർ പ്രകാശനം,  കുടമാറ്റം, ശിംഗാരി മേളം,   ദക്ഷിണേന്ത്യയിലെ പ്രശസ്തരായ കലാകാരന്മാർനയിക്കുന്ന ഗാനമേള- കോമഡി ഷോ എന്നിവ ഉണ്ടാകും.  പെരുന്നാളിന്റെ ഒരുക്കങ്ങൾ പുർത്തിയായതായി  സംഘാടക സമിതി അറിയിച്ചു.