ചരിത്രപ്രസിദ്ധമായ പരുമല പെരുന്നാൾ കൊടിയേറി
മലങ്കരയുടെ മഹാ പരിശുദ്ധനായ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ 114 – മത് ഓർമ്മപ്പെരുന്നാളിന് പരിശുദ്ധൻ അന്ത്യവിശ്രമം കൊള്ളുന്ന പരുമല പള്ളിയിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ കൊടിയേറ്റം .കൊടിയേറുമ്പോള്‍ വെറ്റയും പോലയും എറിയുന്നതും വിശ്വാസികളുടെ നേര്‍ച്ചയാണ്. അനേകം വൈദികരുടെയും നൂറ് കണക്കിന് വിശ്വാസികളുടെയും സാന്നിധ്യത്തില്‍ അഭിവന്ദ്യരായ മെത്രാപ്പോലീത്താമാരാണ് കൊടിയേറ്റിന് നേതൃത്വം നൽകി.ഒരാഴ്ച നീണ്ടുനിൽക്കുന്ന തീർഥാടന വാരത്തിനു തുടക്കമായി.ഓർത്തഡോൿസ് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 144 മണിക്കൂർ അഖണ്ഡ പ്രാർത്ഥന ഇന്നാരംഭിക്കും.