കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ‘ആദ്യഫലപ്പെരുന്നാൾ 2016’ ഒക്ടോബർ 28-ാം തീയതി വെള്ളിയാഴ്ച്ച ഹവല്ലി അൽ-ജീൽ അൽ-ജദീദ് സ്കൂളിൽ വെച്ച് നടക്കും.
രാവിലെ 8.00-മുതൽ വൈകിട്ട് 7.00-വരെ നടക്കുന്ന ആദ്യഫലപ്പെരുന്നാളിനു മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയാ മാർ തെയോഫിലോസ് മെത്രാപ്പോലീത്താ, കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ സുനിൽ ജെയിൻ എന്നിവർ മുഖ്യാതിഥികളായിരിക്കും.
ഇടവകയിലെ 22-ഓളം വരുന്ന പ്രാർത്ഥനയോഗങ്ങൾ, സണ്ഡേസ്ക്കൂൾ കുട്ടികൾ എന്നിവർ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന സാംസ്ക്കാരിക പ്രകടനങ്ങൾ, പൊതുസമ്മേളനം, ദക്ഷിണേന്ത്യയിലെ പ്രശസ്തരായ കലാ കാരന്മാർ നയിക്കുന്ന ഗാനമേള, കോമഡിഷോ എന്നിവ ഈ വർഷത്തെ ആദ്യഫലപ്പെരുന്നാളിന്റെ പ്രത്യേകതകളാണ്.
ആദ്യഫലപ്പെരുന്നാളിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.